---
title: "#Employees |സഹകരണ മേഖലയെ തർക്കുന്ന കേന്ദ്ര നയം തിരുത്തുക -കേരള കോ-ഓപ്പറേറ്റീവ്  എംപ്ലോയീസ് യൂണിയൻ"
english_title: "#Revise #Central #Policy Disputing #Co-operative Sector#Kerala #Co-operative# Employees #Union"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/128940/revise-central-policy-disputing-co-operative-sectorkerala-co-operative-employees-union"
published_at: "2023-07-09T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aae064aa956_Untitled-2_copy.jpg"
keywords: []
---

# #Employees |സഹകരണ മേഖലയെ തർക്കുന്ന കേന്ദ്ര നയം തിരുത്തുക -കേരള കോ-ഓപ്പറേറ്റീവ്  എംപ്ലോയീസ് യൂണിയൻ

> **Lead Summary:** **തലശ്ശേരി :** സഹകരണ മേഖലയെ തകർക്കുന്ന നിലപാടിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു ) തലശ്ശേരി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

**തലശ്ശേരി :** സഹകരണ മേഖലയെ തകർക്കുന്ന നിലപാടിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു ) തലശ്ശേരി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 മുനിസിപ്പൽ ടൗൺ ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ കെ സി ഇ യു സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു . ഇ പ്രമോദ് , കെ പി അരുൺ കുമാർ , എം സീന എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

കെ എം ഷാജി രക്തസാക്ഷി പ്രമേയവും പി പ്രകാശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എസ് ടി ജയ്സൺ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് വി വിനോദ് സംഘടനാ റിപ്പോർട്ടും, ഏറിയ സെക്രട്ടറി പുത്തലത്ത് സുരേഷ് ബാബു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു .

യാത്രയയപ്പ് സമ്മേളനം സിപിഐ എം തലശ്ശേരി ഏരിയ സെക്രട്ടറി സി കെ രമേശൻ ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ജില്ലാ സെക്രട്ടറി ടി പി ശ്രീധരൻ കെ സി ഇ യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സുജയ , സംസ്ഥാന കമ്മിറ്റിയംഗം കെ ജയപ്രകാശൻ , അനൂപ് ചന്ദ്രൻ ,കെ രമണി, പി മുകേഷ്, എം ബാലകൃഷ്ണൻ , എം വി സുരേഷ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: ഇ പ്രമോദ് (പ്രസിഡണ്ട് ), കെ പി അരുൺ കുമാർ , എൻ രമേശൻ ,എം സീന, പി കെ സന്തോഷ്, സി ശരത്ത് (വൈസ് പ്രസിഡണ്ടുമാർ). പുത്തലത്ത് സുരേഷ് ബാബു (സെക്രട്ടറി) പി പ്രകാശൻ , സി റാഷിദ്, കെ എം ഷാജി, കെ ഷിമി, എം ഷിജു ( ജോ: സെക്രട്ടറിമാർ ) പി കെ ബിജോയ് (ട്രഷറർ).

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/128940/revise-central-policy-disputing-co-operative-sectorkerala-co-operative-employees-union)