---
title: "#thalassery|തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ പ്രതിഷ്ഠാദിന മഹോത്സവം നടന്നു ; ക്ഷേത്രത്തിൽ  ഭക്തരുടെ അഭൂതപൂർവമായ തിരക്ക്"
english_title: "In #Thalassery Meloot Sri #Muthappan# Madapura, the #dedication day festival was held An #unprecedented rush of #devotees in the 3temple"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/129148/in-thalassery-meloot-sri-muthappan-madapura-the-dedication-day-festival-was-held-an-unprecedented-rush-of-devotees-in-the-3temple"
published_at: "2023-07-10T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abe832a3d1d_Untitled-3_copy.jpg"
keywords: []
---

# #thalassery|തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ പ്രതിഷ്ഠാദിന മഹോത്സവം നടന്നു ; ക്ഷേത്രത്തിൽ  ഭക്തരുടെ അഭൂതപൂർവമായ തിരക്ക്

> **Lead Summary:** **തലശേരി :** തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ പ്രതിഷ്ഠാദിന മഹോത്സവം നടന്നു ക്ഷേത്രത്തിൽ ഭക്തരുടെ അഭൂതപൂർവമായ തിരക്ക് ഗണപതി ഹോമം, മുത്തപ്പനെ മലയിറക്കൽ, ഗുളികൻ പൂജ, മുത്തപ്പൻ, ഭഗവതി വെളളാട്ടം എന്നിവ നടന്നു.

## Article Content

**തലശേരി :** തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ പ്രതിഷ്ഠാദിന മഹോത്സവം നടന്നു ക്ഷേത്രത്തിൽ ഭക്തരുടെ അഭൂതപൂർവമായ തിരക്ക് ഗണപതി ഹോമം, മുത്തപ്പനെ മലയിറക്കൽ, ഗുളികൻ പൂജ, മുത്തപ്പൻ, ഭഗവതി വെളളാട്ടം എന്നിവ നടന്നു.

മുൻ വർഷങ്ങളെ അപേക്ഷിച്ച് അഭൂതപൂർവ്വമായ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ക്ഷേത്രം പ്രസിഡണ്ട് കെ.എം ധർമ്മപാലൻ, സെക്രട്ടറി ലിജിൻ, മറ്റ് ഭരണസമിതിയംഗങ്ങൾ, നിർവാഹക സമിതിയംഗങ്ങൾ, ക്ഷേത്രം കഴകക്കാർ എന്നിവർ നേതൃത്വം നൽകി.

അന്നദാനവും ഉണ്ടായി. വലിയ മാടാവിൽ സ്കൂൾ, നോബിൾ നഴ്സറി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളും അദ്ധ്യാപകരും അന്നദാനത്തിൽ പങ്കെടുത്തു. അന്നദാനത്തിനും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/129148/in-thalassery-meloot-sri-muthappan-madapura-the-dedication-day-festival-was-held-an-unprecedented-rush-of-devotees-in-the-3temple)