---
title: "കോഴിക്കോടിനപ്പുറം കേരളമില്ലെന്ന നിലപാടാണ് സെക്രട്ടറിയേറ്റിനെന്ന് മലബാർ ക്യാൻസർ സെൻ്റർ ഡയറക്ടർ ഡോ.സതീശൻ ബാല സുബ്രഹ്മണ്യം."
english_title: "Dr. Satheesan Bala Subramaniam, director of Malabar Cancer Center, said that even though the political leadership including the Chief Minister and the Speaker are helping in a good way, the Secretariat's position is that there is no Kerala beyond Kozhikode."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/130079/dr-satheesan-bala-subramaniam-director-of-malabar-cancer-center-said-that-even-though-the-political-leadership-including-the-chief-minister-and-the-speaker-are-helping-in-a-good-way-the-secretariats-position-is-that-there-is-no-kerala-beyond-kozhikode"
published_at: "2023-07-13T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b033d1f4178_Untitled-8_copy.jpg"
keywords: []
---

# കോഴിക്കോടിനപ്പുറം കേരളമില്ലെന്ന നിലപാടാണ് സെക്രട്ടറിയേറ്റിനെന്ന് മലബാർ ക്യാൻസർ സെൻ്റർ ഡയറക്ടർ ഡോ.സതീശൻ ബാല സുബ്രഹ്മണ്യം.

> **Lead Summary:** **തലശ്ശേരി : ** മുഖ്യമന്ത്രിയും, സ്പീക്കറുമുൾപ്പടെയുള്ള രാഷ്ട്രീയ നേതൃത്വം നല്ല രീതിയിൽ സഹായിക്കുമ്പോഴും കോഴിക്കോടിനപ്പുറം കേരളമില്ലെന്ന നിലപാടാണ് സെക്രട്ടറിയേറ്റിനെന്ന് മലബാർ ക്യാൻസർ സെൻ്റർ ഡയറക്ടർ ഡോ.സതീശൻ ബാല സുബ്രഹ്മണ്യം.

## Article Content

**തലശ്ശേരി : ** മുഖ്യമന്ത്രിയും, സ്പീക്കറുമുൾപ്പടെയുള്ള രാഷ്ട്രീയ നേതൃത്വം നല്ല രീതിയിൽ സഹായിക്കുമ്പോഴും കോഴിക്കോടിനപ്പുറം കേരളമില്ലെന്ന നിലപാടാണ് സെക്രട്ടറിയേറ്റിനെന്ന് മലബാർ ക്യാൻസർ സെൻ്റർ ഡയറക്ടർ ഡോ.സതീശൻ ബാല സുബ്രഹ്മണ്യം.

സ്വയം ഭരണ സ്ഥാപനമെന്ന നിലയിൽ എംസിസിക്ക് പിന്തുണ വളരെക്കുറവാണ്. റീജ്യണൽ ക്യാൻസർ സെൻ്ററിന് 30 ശതമാനം വരെ ഫണ്ട് ലഭിക്കുമ്പോൾ എം സി സി ക്ക് ലഭിക്കുന്നത് 12 ശതമാനമാണ്. കഴിഞ്ഞ വർഷങ്ങളിൽ അതും കുറച്ചു.

പലപ്പോഴും ക്യാൻസർ സെൻ്റർ പൂട്ടിക്കാനാണൊ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് ചിന്തിച്ചു പോയിട്ടുണ്ടെന്നും, എന്നാൽ തൻ്റെ ടീം വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/130079/dr-satheesan-bala-subramaniam-director-of-malabar-cancer-center-said-that-even-though-the-political-leadership-including-the-chief-minister-and-the-speaker-are-helping-in-a-good-way-the-secretariats-position-is-that-there-is-no-kerala-beyond-kozhikode)