---
title: "#coffeebunk|വനിതകൾക്ക് കോഫി ബങ്ക് തുടങ്ങാം ; ഫണ്ടുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്"
english_title: "#Women can #start# coffee bunks #Kannurjilla #Panchayat with# funds"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/130130/women-can-start-coffee-bunks-kannurjilla-panchayat-with-funds"
published_at: "2023-07-14T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0d5581b0a0_Untitled-2_copy.jpg"
keywords: []
---

# #coffeebunk|വനിതകൾക്ക് കോഫി ബങ്ക് തുടങ്ങാം ; ഫണ്ടുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്

> **Lead Summary:** **കണ്ണൂർ : ** സ്ത്രീകളെ സംരംഭകരാക്കി കൂടുതൽ തൊഴിലവസര മൊരുക്കാൻ ജില്ലാ പഞ്ചായത്ത് തയ്യാറെടുക്കുന്നു. ഇതിനായി ജില്ലയിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾക്ക് സമീപവും മറ്റും കോഫി ബങ്ക് തുടങ്ങാൻ സ്ത്രീകൾക്ക് വായ്പ നൽകും.

## Article Content

**കണ്ണൂർ : ** സ്ത്രീകളെ സംരംഭകരാക്കി കൂടുതൽ തൊഴിലവസര മൊരുക്കാൻ ജില്ലാ പഞ്ചായത്ത് തയ്യാറെടുക്കുന്നു. ഇതിനായി ജില്ലയിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾക്ക് സമീപവും മറ്റും കോഫി ബങ്ക് തുടങ്ങാൻ സ്ത്രീകൾക്ക് വായ്പ നൽകും.

നിലവിൽ കണിച്ചാർ, പടിയൂർ, പായം, പാടിച്ചാൽ എന്നിവിടങ്ങ ളിലായി നാല് കോഫി ബങ്കുകൾ പ്രവർത്തിക്കുന്നുണ്ട്. കുടുംബ ശ്രീ ജില്ലാമിഷനാണ് നടത്തിപ്പ് ചുമതല. വാർഷികപദ്ധതിയിൽ ഉൾപ്പെ ടുത്തി ഇത്തവണ 10 ലക്ഷം രൂപ യാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി മാറ്റിവെച്ചത്.

അപേക്ഷാ ഫോറം ഗ്രാമപ്പഞ്ചായത്ത് ഓഫീസുകളിലും കുടുംബശ്രീ സി.ഡി.എസ്. ഓഫീസുകളിലും ലഭിക്കും. ജില്ലാ പഞ്ചായത്ത് ഓഫീസിൽ 31-നകം അപേക്ഷ ലഭിക്കണം. ഫോൺ: 04972702080.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/130130/women-can-start-coffee-bunks-kannurjilla-panchayat-with-funds)