---
title: "#kannur|കണ്ണൂരിൽ ജ്വല്ലറി ജീവനക്കാരിയുടെ ആത്മഹത്യ ഓൺലൈൻ തട്ടിപ്പിനിരയായതിനെ തുടർന്ന്; നഷ്ടമായത് 8 ലക്ഷം"
english_title: "Suicide of jewelery employee in Kannur due to online fraud 8 lakhs lost"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/130362/suicide-of-jewelery-employee-in-kannur-due-to-online-fraud-8-lakhs-lost"
published_at: "2023-07-14T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b16c83d9f6c_Untitled-2_copy.jpg"
keywords: []
---

# #kannur|കണ്ണൂരിൽ ജ്വല്ലറി ജീവനക്കാരിയുടെ ആത്മഹത്യ ഓൺലൈൻ തട്ടിപ്പിനിരയായതിനെ തുടർന്ന്; നഷ്ടമായത് 8 ലക്ഷം

> **Lead Summary:** **കണ്ണൂര്‍: ** പയ്യാമ്പലം ബേബി ബീച്ചില്‍ നഗരത്തിലെ ജ്വല്ലറി ജീവനക്കാരി ജീവനൊടുക്കിയത് ഓണ്‍ ലൈന്‍ തട്ടിപ്പില്‍ പണം നഷ്ടമായത് കാരണമാണെന്ന് കണ്ണൂര്‍ എസിപി ടി.കെ രത്‌നകുമാര്‍. അഞ്ചുകണ്ടി സ്വദേശിനിയായ ജ്വല്ലറി ജീവനക്കാരിക്ക് ജീവന്‍ നഷ്ടമായത് തട്ടിപ്പിനിരയായ കാര്യം പോലീസില്‍ അറിയിക്കാത്തത് കൊണ്ടാണെന്നും എ.സി.പി പറഞ്ഞു.

## Article Content

**കണ്ണൂര്‍: ** പയ്യാമ്പലം ബേബി ബീച്ചില്‍ നഗരത്തിലെ ജ്വല്ലറി ജീവനക്കാരി ജീവനൊടുക്കിയത് ഓണ്‍ ലൈന്‍ തട്ടിപ്പില്‍ പണം നഷ്ടമായത് കാരണമാണെന്ന് കണ്ണൂര്‍ എസിപി ടി.കെ രത്‌നകുമാര്‍. അഞ്ചുകണ്ടി സ്വദേശിനിയായ ജ്വല്ലറി ജീവനക്കാരിക്ക് ജീവന്‍ നഷ്ടമായത് തട്ടിപ്പിനിരയായ കാര്യം പോലീസില്‍ അറിയിക്കാത്തത് കൊണ്ടാണെന്നും എ.സി.പി പറഞ്ഞു.

എ.സി.പി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദഹം. വ്യാപകമാകുന്ന ഓണ്‍ ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കണ്ണൂര്‍ എസിപി ടി.കെ രത്‌നകുമാറും സൈബര്‍ സെല്‍ സി ഐ സനല്‍കുമാറും പറഞ്ഞു.

ഓണ്‍ലൈന്‍ തട്ടിപ്പില്‍ പണം നഷ്ടമായി എന്ന് ബോധ്യമായാല്‍ ഉടന്‍ 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യുക. പോലീസ് സ്റ്റേഷനിലും ബാങ്കിലും കയറി ഇറങ്ങി സമയം പാഴാക്കുന്നത് പണം തിരിച്ച് പിടിക്കാനുള ശ്രമം ദുഷ്‌കരമാക്കും. തട്ടിപ്പുകാര്‍ പണം ചെലവഴിക്കുന്നതിന് മുമ്പ് കണ്ടെത്തിയാല്‍ നഷ്ടപ്പെട്ട തുക തിരിച്ച് പടിക്കാനാകുമെന്നും എ.സി.പി വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/130362/suicide-of-jewelery-employee-in-kannur-due-to-online-fraud-8-lakhs-lost)