---
title: "#Ganjaplant|ഇരിക്കൂർ കൊളപ്പയിൽ റോഡരികിൽ കഞ്ചാവ് ചെടി ; കസ്റ്റഡിയിലെടുത്ത് പിണറായി റേഞ്ച് എക്സൈസ് സംഘം"
english_title: "#Ganja plant on the# roadside in #Irakur #Kolappa #Pinarayi #Range #Excise team took #custody"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/130571/ganja-plant-on-the-roadside-in-irakur-kolappa-pinarayi-range-excise-team-took-custody"
published_at: "2023-07-15T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b27bb6142ca_Untitled-5_copy.jpg"
keywords: []
---

# #Ganjaplant|ഇരിക്കൂർ കൊളപ്പയിൽ റോഡരികിൽ കഞ്ചാവ് ചെടി ; കസ്റ്റഡിയിലെടുത്ത് പിണറായി റേഞ്ച് എക്സൈസ് സംഘം

> **Lead Summary:** **ഇരിക്കൂർ: ** കൊളപ്പയിൽ റോഡരികിൽ കഞ്ചാവ് ചെടി ; കസ്റ്റഡിയിലെടുത്ത് പിണറായി റേഞ്ച് എക്സൈസ് സംഘം റോഡരികിൽ കണ്ടെത്തിയ കഞ്ചാവ് ചെടി പിണറായി എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

## Article Content

**ഇരിക്കൂർ: ** കൊളപ്പയിൽ റോഡരികിൽ കഞ്ചാവ് ചെടി ; കസ്റ്റഡിയിലെടുത്ത് പിണറായി റേഞ്ച് എക്സൈസ് സംഘം റോഡരികിൽ കണ്ടെത്തിയ കഞ്ചാവ് ചെടി പിണറായി എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

ചാലോട് ഇരിക്കൂർ റോഡിൽ കൊളപ്പ എന്ന സ്ഥലത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. റോഡരികിൽ 71 സെൻ്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. പിണറായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. സുബിൻ രാജും സംഘവും സ്ഥലത്തെത്തി ചെടി കസ്റ്റഡിയിലെടുത്തു.

പ്രിവന്റീവ് ഓഫീസർ കെ.വി റാഫി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ടി.വി രാജേഷ് ശങ്കർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. സമീർ, ജിനേഷ് നരിക്കോടൻ, കെ.നിവിൻ, യു.സ്മിനീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം. രമ്യ, സീനിയർ ഗ്രേഡ് ഡ്രൈവർ പി.സുകേഷ് എന്നിവരുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/130571/ganja-plant-on-the-roadside-in-irakur-kolappa-pinarayi-range-excise-team-took-custody)