---
title: "#thalassery|തലശ്ശേരി സൗത്ത് ഉപജില്ലാ  അലിഫ് ടാലൻറ് ടെസ്റ്റ് വിജയികളെ അനുമോദിച്ചു. "
english_title: "#Thalassery #South #Upajila #Alif congratulated the #talent test #winners."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/130676/thalassery-south-upazila-alif-congratulated-the-talent-test-winners"
published_at: "2023-07-15T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2c5046a5e1_Untitled-5_copy.jpg"
keywords: []
---

# #thalassery|തലശ്ശേരി സൗത്ത് ഉപജില്ലാ  അലിഫ് ടാലൻറ് ടെസ്റ്റ് വിജയികളെ അനുമോദിച്ചു. 

> **Lead Summary:** **തലശ്ശേരി: ** തലശ്ശേരി സൗത്ത് സബ്ജില്ല കെ.എ.ടി.എഫ് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച അറബിക് അലിഫ് ടാലൻ്റ് ടെസ്റ്റും ഭാഷാ സമര അനുസ്മരണവും ഗവ.ഗേൾസ് എച്ച്.എസ്.എസ് തലശ്ശേരിയിൽ നഗരസഭാ കൗൺസിലർ ടി.വി. റാഷിദ ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

**തലശ്ശേരി: ** തലശ്ശേരി സൗത്ത് സബ്ജില്ല കെ.എ.ടി.എഫ് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച അറബിക് അലിഫ് ടാലൻ്റ് ടെസ്റ്റും ഭാഷാ സമര അനുസ്മരണവും ഗവ.ഗേൾസ് എച്ച്.എസ്.എസ് തലശ്ശേരിയിൽ നഗരസഭാ കൗൺസിലർ ടി.വി. റാഷിദ ടീച്ചർ ഉദ്ഘാടനം ചെയ്തു.

സബ് ജില്ലാ പ്രസിഡണ്ട് പി.കെ.ഫൈസൽ അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.വി.സഹീർ, ഹെഡ്മിസ്ട്രസ് കെ.കെ.നിഷ, പി.കെ.അബ്ദുസ്സമദ്,ഹബീബ്.ടി.പി, ശഫീഖ് പൈങ്ങോട്ടായി, റിയാസ് മുളിയങ്ങൽ സംസാരിച്ചു. വിജയികൾക്ക് ഉപഹാരവും സർട്ടിഫിക്കറ്റും കാഷ് പ്രൈസും നൽകി.

ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടിയവർ എൽ.പി വിഭാഗം -മുഹമ്മദ് ആബാൻ ആസിഫ് (പാറാൽ എം.എൽ.പി)മുഹമ്മദ് ഹല്ലാദ് അഷ്കർ (പുന്നോൽ എം.എൽ.പി)നഫീസത്തുൽ അംന (ജി.എൽ.പി.എസ് ഗോപാൽപേട്ട ) യു.പി - ഹന മറിയം (ഗവ.ഗേൾസ് എച്ച്.എസ്.എസ്.തലശ്ശേരി) ഫാത്തിമ ബുർഹാന (മുബാറക എച്ച്.എസ്.എസ്)ദുആ ഫാത്തിമ (ബ്രണ്ണൻ എച്ച്.എസ്.എസ്) എച്ച്.എസ്- ഹാനിയ അശ്റഫ് (ബ്രണ്ണൻ എച്ച്.എസ്.എസ്)ഫർസ സുബൈർ (ഗവ. എച്ച്.എസ്.എസ് തിരുവങ്ങാട്, മുഹമ്മദ് ജസൽ(ബി.ഇ.എം.പി എച്ച്.എസ്.എസ്.തലശ്ശേരി) എച്ച്.എസ്.എസ്.- മുഹമ്മദ് അസ്ബഹ്( ഗവ.എച്ച്.എസ്.എസ് ചിറക്കര) ഫാത്തിമ സന, ഫാത്തിമത്തുൽ റന എം.കെ (രണ്ടു പേരും ഗവ. ഗേൾസ് എച്ച്.എസ്.എസ് തലശ്ശേരി)

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/130676/thalassery-south-upazila-alif-congratulated-the-talent-test-winners)