---
title: "#thalassery|കുവൈറ്റിലെ തലശ്ശേരി നിവാസികളുടെ കൂട്ടായ്മയായ തലശ്ശേരി വെൽഫെയർ അസോസിയേഷൻ ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "#Thalassery #Welfare #Association, an# association of #residents of #Thalassery,# Kuwait #felicitated the# top# winners."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/130684/thalassery-welfare-association-an-association-of-residents-of-thalassery-kuwait-felicitated-the-top-winners"
published_at: "2023-07-15T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2cd6180183_Untitled-1_copy.jpg"
keywords: []
---

# #thalassery|കുവൈറ്റിലെ തലശ്ശേരി നിവാസികളുടെ കൂട്ടായ്മയായ തലശ്ശേരി വെൽഫെയർ അസോസിയേഷൻ ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **തലശ്ശേരി: **എസ് എസ്. എൽ. സി, പ്ലസ്ടുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്. തലശ്ശേരി പാർക്കോ റസിഡൻസിയിൽ അവാർഡ് വിതരണവും അനുമോദനച്ചടങ്ങും സംഘടിപ്പിച്ചു.

## Article Content

**തലശ്ശേരി: **എസ് എസ്. എൽ. സി, പ്ലസ്ടുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്. തലശ്ശേരി പാർക്കോ റസിഡൻസിയിൽ അവാർഡ് വിതരണവും അനുമോദനച്ചടങ്ങും സംഘടിപ്പിച്ചു.

തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സാജിദ് ഉദ്ഘാടനം ചെയ്തു. പ്രൊഫസർ എപി സുബൈർ മുഖ്യപ്രഭാഷണം നടത്തി. യാസീൻ സത്താറിന്‍റെ ഖിറാഅത്തോടുകൂടി ആരംഭിച്ച ചടങ്ങിൽ പ്രസിഡന്റ് തൻവീർ അധ്യക്ഷത വഹിച്ചു.

മുഖ്യരക്ഷാധികാരി ഹംസ മേലെകണ്ടി, ചെയർമാൻ നിസാം നാലകത്ത് എന്നിവർ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് മാരായ എൻ കെ നൗഷാദ്, കോഡിനേറ്റർ സിസി ഒ നാസർ, മുഹമ്മദലി, അബ്ദുൽ റഹ്മാൻ, എ കെ ഇബ്രാഹിം എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സത്താർ സ്വാഗതവും, അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/130684/thalassery-welfare-association-an-association-of-residents-of-thalassery-kuwait-felicitated-the-top-winners)