---
title: "#railway|അമൃത് ഭാരത് പദ്ധതി ; ഒന്നാം ഘട്ടമായി തലശേരി, മാഹി, പയ്യന്നൂർ, കാസർകോഡ് റെയിൽവേ സ്റ്റേഷനുകൾക്ക് 69 കോടി"
english_title: "Amrit Bharat Project69 crores for Thalassery, Mahi, Payyannur and Kasaragod railway stations in the first phase"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/130875/amrit-bharat-project69-crores-for-thalassery-mahi-payyannur-and-kasaragod-railway-stations-in-the-first-phase"
published_at: "2023-07-16T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3d25904fb1_Untitled-2_copy.jpg"
keywords: []
---

# #railway|അമൃത് ഭാരത് പദ്ധതി ; ഒന്നാം ഘട്ടമായി തലശേരി, മാഹി, പയ്യന്നൂർ, കാസർകോഡ് റെയിൽവേ സ്റ്റേഷനുകൾക്ക് 69 കോടി

> **Lead Summary:** **തലശ്ശേരി: ** അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെട്ട മാഹി, തലശ്ശേരി, പയ്യന്നൂർ, കാസർകോട് റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് ഒന്നാംഘട്ടം തുക അനുവദിച്ചു. തലശ്ശേരി-20 കോടി, മാഹി 19 കോടി, പയ്യന്നൂർ 10 കോടി, കാസർകോട് 20 കോടി എന്നിങ്ങനെയാണ് ആദ്യഘട്ടത്തിൽ നീക്കിയിരിക്കുന്നത്.

## Article Content

**തലശ്ശേരി: ** അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെട്ട മാഹി, തലശ്ശേരി, പയ്യന്നൂർ, കാസർകോട് റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് ഒന്നാംഘട്ടം തുക അനുവദിച്ചു. തലശ്ശേരി-20 കോടി, മാഹി 19 കോടി, പയ്യന്നൂർ 10 കോടി, കാസർകോട് 20 കോടി എന്നിങ്ങനെയാണ് ആദ്യഘട്ടത്തിൽ നീക്കിയിരിക്കുന്നത്.

തലശ്ശേരിയിൽ ഒന്നാം പ്ലാറ്റ് ഫോമിലെ ലൂപ് ട്രാക്ക് മാറ്റുന്നതടക്കമു ള്ള പ്രവൃത്തികൾ നടപ്പിലാക്കും. ഇതോടെ ചില ദീർഘദൂര ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ് അനുവദിക്കാനുള്ള സാധ്യത വർദ്ധിക്കും. പ്രവേശന കവാടം സ്ഥാപിക്കൽ, രണ്ടാം പ്ലാറ്റ്ഫോമിൽ ഇരിപ്പിടങ്ങൾ, മേൽക്കൂര, ഒന്നാമത്തെ പ്ലാറ്റ് ഫോമിൽ ലിഫ്റ്റ് തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള പദ്ധതി രൂപ രേഖ മാഹി റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് തയ്യാറാക്കിയി രുന്നു.

നേരത്തെ തന്നെ അമൃത് ഭാരത് പദ്ധതിയിൽ ഇടം പിടിച്ച പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ആദ്യ ഘട്ടത്തിൽ പാർക്കിംഗ് സൗകര്യം, റിസർവ്വേഷൻ കൗണ്ടർ, പ്ലാറ്റ്ഫോമുകളുടെ വികസനം, മേൽക്കൂര എന്നീ പ്രവൃത്തികളായിരിക്കും നടക്കുക.

ഏഴിമല നാവിക അക്കാഡമി, പെരിങ്ങോം സി.ആർ.പി.എഫ് ക്യാമ്പ്, കണ്ണൂർ ഗവ. മെഡിക്ക കോളജ് കണ്ണൂർ ഗവ. ആയുർവേ ദ കോളജ് തുടങ്ങിയവയിലെത്തുന്നവർക്ക് സ്റ്റേഷൻ നവീകരണം ഏറെ സഹായകരമാകും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/130875/amrit-bharat-project69-crores-for-thalassery-mahi-payyannur-and-kasaragod-railway-stations-in-the-first-phase)