---
title: "# JagannathTemple |കർക്കടക വാവ് ;  ബലിതർപ്പണത്തിന് ക്ഷേത്രങ്ങളൊരുങ്ങി, പതിനായിരം പേർക്ക് സൗകര്യമൊരുക്കി തലശേരി ജഗന്നാഥ ക്ഷേത്രം. "
english_title: "Temples have been prepared for Balitarpanam and the Thalassery Jagannath Temple has provided facilities for ten thousand people."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/130955/temples-have-been-prepared-for-balitarpanam-and-the-thalassery-jagannath-temple-has-provided-facilities-for-ten-thousand-people"
published_at: "2023-07-16T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4144dd8f87_Untitled-3_copy.jpg"
keywords: []
---

# # JagannathTemple |കർക്കടക വാവ് ;  ബലിതർപ്പണത്തിന് ക്ഷേത്രങ്ങളൊരുങ്ങി, പതിനായിരം പേർക്ക് സൗകര്യമൊരുക്കി തലശേരി ജഗന്നാഥ ക്ഷേത്രം. 

> **Lead Summary:** **. തലശ്ശേരി: **കർക്കടക വാവ് ദിനത്തിലെ ബലി തർപ്പണത്തിന് ഒരുങ്ങി ജില്ലയിലെ ക്ഷേത്രങ്ങൾ. എല്ലാ പ്രധാന ക്ഷേത്രങ്ങളിലും ബലി തർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് നടത്തിയിരിക്കുന്നത്.

## Article Content

**. തലശ്ശേരി: **കർക്കടക വാവ് ദിനത്തിലെ ബലി തർപ്പണത്തിന് ഒരുങ്ങി ജില്ലയിലെ ക്ഷേത്രങ്ങൾ. എല്ലാ പ്രധാന ക്ഷേത്രങ്ങളിലും ബലി തർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് നടത്തിയിരിക്കുന്നത്.

മൂന്ന് ശാന്തിമാരെയും 25 പരികർമികളെയും ബലി തർപ്പണ ചടങ്ങുകൾക്കായി നിയോഗിച്ചു. രാവിലെ 6.30 മുതൽ ബലി തർപ്പണം നടത്താം. ഇതിന് പുറമെ തിലഹവനം, വിഷ്ണു പൂജ എന്നിവയും നടത്താനുള്ള സൗകര്യമുണ്ട്. ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ തോട്ടട കടപ്പുറത്ത് ബലി തർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കി. രാവിലെ 6.30 മുതൽ ചെയ്യാം. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ ബലി തർപ്പണം നടക്കും.

രാവിലെ അഞ്ചിന് ബലിക്രിയ തുടങ്ങും. ബലിതർപ്പണത്തിന് ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി ശ്രീജ്ഞാനോദയയോഗം പ്രസിഡ ന്റ് അഡ്വ.കെ. സത്യൻ അറിയിച്ചു. പതിനായിരം പേർക്ക് ബലിതർപ്പണം നടത്താനുള്ള സജ്ജീ കരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഒരേ സമയം ആയിരം പേർക്ക് തർപ്പണം നടത്താനാവും. കാലത്ത് 5 മണിക്ക് തന്നെ ബലിതർപ്പണം ആരംഭിക്കും. പിതൃതർപ്പണം, തിലഹവനം, പ്രതിമാസമർപ്പണം, പ്രതിമാസങ്കൽപം, ക്ഷേത്രപിണ്ഡം, തിലഹോമം, ശ്രാദ്ധ ബലി എന്നിവയ്ക്കുള്ള സൗകര്യങ്ങളുമേർപ്പെടുത്തിയി ട്ടുണ്ട്.

മേൽശാന്തി സബീഷിന്റെ നേതൃത്വത്തിൽശാന്തിമാരായ ലജീഷ്, വിനു, ശശി, സെൽവൻ എന്നിവർ ബലിക്രിയകൾക്ക് കാർമ്മികത്വം വഹിക്കും. മാഹി മഞ്ചക്കൽ ശ്രീ നാരായണഗുരു മഠത്തിലും ബലിതർപ്പണത്തിന് കാലത്ത് 6 മണി മുതൽ 10.30 വരെ പതിവു പോലെ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

തലായി കടൽത്തീരത്ത് തിങ്കളാഴ്ച രാവിലെ 6 മുതൽ 11 വരെ പിതൃതർപ്പണം നടക്കും. തലായി ബാലഗോപാല സേവാ സംഘവും തൃക്കൈ ശിവക്ഷേത്ര സംരക്ഷണ സമിതിയുമാണ് പിതൃതർപ്പണ സൗകര്യം ഒരുക്കുന്നത്. തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയത്. പിണ്ഡ കുളത്തിൽ പുലർച്ചെ 4 മുതൽ തർപ്പണം ആരംഭിക്കും. 4.30-ന് പ്രസാദ വിതരണം തുടങ്ങും. ടോക്കൺ പ്രകാരമാണ് ആളുകളെ നിയന്ത്രിക്കുക.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/130955/temples-have-been-prepared-for-balitarpanam-and-the-thalassery-jagannath-temple-has-provided-facilities-for-ten-thousand-people)