---
title: "#thalassery|പിതൃസ്മരണയിൽ പ്രാര്‍ത്ഥനയോടെ ജനലക്ഷങ്ങൾ  കര്‍ക്കിടക  വാവ് ബലിതർപ്പണം നടത്തി ; തലശേരിയിലും വൻ തിരക്ക്"
english_title: "#Lakhs of people performed# Karkidaka Vav# Balitarpanam with prayers in remembrance of their #father Huge rush in #Thalassery too"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/131055/lakhs-of-people-performed-karkidaka-vav-balitarpanam-with-prayers-in-remembrance-of-their-father-huge-rush-in-thalassery-too"
published_at: "2023-07-17T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4cda2dadad_Untitled-2_copy.jpg"
keywords: []
---

# #thalassery|പിതൃസ്മരണയിൽ പ്രാര്‍ത്ഥനയോടെ ജനലക്ഷങ്ങൾ  കര്‍ക്കിടക  വാവ് ബലിതർപ്പണം നടത്തി ; തലശേരിയിലും വൻ തിരക്ക്

> **Lead Summary:** **തലശേരി: **പിതൃക്കളുടെ ആത്മാവിന് ശാന്തി ലഭിക്കുന്നിതനായി പുണ്യതീര്‍ത്ഥങ്ങളാലും പഞ്ചദ്രവ്യങ്ങളാലും ബലിയര്‍പ്പിക്കുന്ന ദിവസമാണ് കര്‍ക്കിടക വാവ്. കര്‍ക്കിടക വാവ് ദിനത്തില്‍ പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടിയാല്‍ പിന്നീട് എല്ലാ മാസവും ബലിയിടുന്ന ചടങ്ങ് നിര്‍ബന്ധമില്ലെന്നാണ് വിശ്വാസം.

## Article Content

**തലശേരി: **പിതൃക്കളുടെ ആത്മാവിന് ശാന്തി ലഭിക്കുന്നിതനായി പുണ്യതീര്‍ത്ഥങ്ങളാലും പഞ്ചദ്രവ്യങ്ങളാലും ബലിയര്‍പ്പിക്കുന്ന ദിവസമാണ് കര്‍ക്കിടക വാവ്. കര്‍ക്കിടക വാവ് ദിനത്തില്‍ പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടിയാല്‍ പിന്നീട് എല്ലാ മാസവും ബലിയിടുന്ന ചടങ്ങ് നിര്‍ബന്ധമില്ലെന്നാണ് വിശ്വാസം.

കര്‍ക്കിടക അമാവാസ്യ തിഥി ഞായറാഴ്ച രാത്രി 10.08ന് ആരംഭിച്ച് ചൊവ്വാഴ്ച പുലര്‍ച്ചെ 12.01നാണ് അവസാനിക്കുക. ദക്ഷിണായത്തിലെ ആദ്യത്തെ കറുത്ത വാവാണ് കര്‍ക്കിടക വാവ്. ഉത്തരായനം ഈശ്വരീയ കാര്യങ്ങള്‍ക്കാണ് നീക്കി വെയ്ക്കുക.

ബലിതർപ്പണത്തിന് തലശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. പതിനായിരത്തോളം പേർ ബലിതർപ്പണം നടത്തി. ഒരേ സമയം ആയിരം പേർക്ക് തർപ്പണം നടത്താനുള്ള സൗകര്യം ഒരുക്കിയിരുന്നു.

തിങ്കളാഴ്ച്ച കാലത്ത് 5 മണിക്ക് തന്നെ ബലിതർപ്പണം ആരംഭിച്ചിരുന്നു. പിതൃതർപ്പണം, തിലഹവനം, പ്രതിമാസമർപ്പണം, പ്രതിമാസങ്കൽപം, ക്ഷേത്രപിണ്ഡം, തിലഹോമം, ശ്രാദ്ധ ബലി എന്നിവയ്ക്കുള്ള സൗകര്യങ്ങളുമേർപ്പെടുത്തിയിരുന്നു.

ക്ഷേത്രം മേൽശാന്തി സബീഷിന്റെ നേതൃത്വത്തിൽശാന്തിമാരായ ലജീഷ്, വിനു, ശശി, സെൽവൻ എന്നിവർ ബലിക്രിയകൾക്ക് കാർമ്മികത്വം വഹിച്ചു. മാഹി മഞ്ചക്കൽ ശ്രീ നാരായണഗുരു മഠത്തിലും ബലിതർപ്പണത്തിന് കാലത്ത് 6 മണി മുതൽ 10.30 വരെ പതിവു പോലെ സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഇവിടെയും നിരവധിയാളുകൾ ബലി തർപ്പണം നടത്തി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/131055/lakhs-of-people-performed-karkidaka-vav-balitarpanam-with-prayers-in-remembrance-of-their-father-huge-rush-in-thalassery-too)