---
title: "# singlecivilcode|ഏക സിവിൽകോഡിനെതിരെ ജനം ഒറ്റക്കെട്ടെന്ന് സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ;  തലശേരിയിൽ ബുധനാഴ്ച സെമിനാർ"
english_title: "#CPM #district #secretary# MV Jayarajan said that people are united against single civil code #Seminar on #Wednesday in #Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/131097/cpm-district-secretary-mv-jayarajan-said-that-people-are-united-against-single-civil-code-seminar-on-wednesday-in-thalassery"
published_at: "2023-07-17T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4e5f6ac0b2_Untitled-5_copy.jpg"
keywords: []
---

# # singlecivilcode|ഏക സിവിൽകോഡിനെതിരെ ജനം ഒറ്റക്കെട്ടെന്ന് സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ;  തലശേരിയിൽ ബുധനാഴ്ച സെമിനാർ

> **Lead Summary:** **തലശേരി: ** ഏക സിവിൽ കോഡ് ഉയർത്തുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ബുധനാഴ്ച തലശ്ശേരി ടൗൺഹാളിലാണ് സെമിനാർ സംഘടിപ്പിക്കുക. വടവതി വാസു പഠന ഗവേഷണ കേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് സെമിനാർ നടക്കുക. മുൻ മന്ത്രി ഡോ. തോമസ് ഐസക് സെമിനാർ ഉദ്ഘാടനം ചെയ്യുമെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**തലശേരി: ** ഏക സിവിൽ കോഡ് ഉയർത്തുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ബുധനാഴ്ച തലശ്ശേരി ടൗൺഹാളിലാണ് സെമിനാർ സംഘടിപ്പിക്കുക. വടവതി വാസു പഠന ഗവേഷണ കേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് സെമിനാർ നടക്കുക. മുൻ മന്ത്രി ഡോ. തോമസ് ഐസക് സെമിനാർ ഉദ്ഘാടനം ചെയ്യുമെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പാണക്കാട് സയ്യിദ് മൊഈനലി ശിഹാബ് തങ്ങൾ, സിറാജ് മാനേജിംഗ് ഡയറക്ടർ എൻ അലി അബ്ദുള്ള, ഉമ്മർ ഫൈസി മുക്കം, ആലുവ അദ്വൈതാശ്രമം സെക്രട്ടറി ധർമ്മ ചൈതന്യ സ്വാമി, ഫാദർ ജോസഫ് മുട്ടത്ത് കുന്നൽ, ഡോ.ഫസൽ ഗഫൂർ, സി.എൻ ചന്ദ്രൻ, അഡ്വ.പി.വി സൈനുദ്ദീൻ, അഡ്വ.പി.എം സുരേഷ് ബാബു, ഡോ.ഷീന ഷുക്കൂർ, കാസിം ഇരിക്കൂർ, ബാബു ഗോപിനാഥ്, കെ.കെ ജയപ്രകാശ്, അഡ്വ.മാത്യു കുന്നപ്പള്ളി എന്നിവർ സംസാരിക്കും.

വാർത്താ സമ്മേളനത്തിൽ കാരായി രാജൻ, എം സി പവിത്രൻ, സി.കെ രമേശൻ, ഫ്രഫ : എ.പി സുബൈർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/131097/cpm-district-secretary-mv-jayarajan-said-that-people-are-united-against-single-civil-code-seminar-on-wednesday-in-thalassery)