---
title: "#kozhikode|കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുമ്പിലെ പെട്ടിക്കടകള്‍ പൊളിച്ചു നീക്കി "
english_title: "The# box #shops in #front of the #Kozhikode #Medical #College #Hospital were# demolished"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/131103/the-box-shops-in-front-of-the-kozhikode-medical-college-hospital-were-demolished"
published_at: "2023-07-17T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4e8927781d_Untitled-6_copy.jpg"
keywords: []
---

# #kozhikode|കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുമ്പിലെ പെട്ടിക്കടകള്‍ പൊളിച്ചു നീക്കി 

> **Lead Summary:** **കോഴിക്കോട്: **മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുമ്പിലെ പെട്ടിക്കടകള്‍ ഒഴിപ്പിക്കാന്‍ തുടങ്ങി. ഇവിടെ ഗതാഗത കുരുക്കു പരിഹരിക്കുന്നതിനുവേണ്ടിയാണു നടപടി. വര്‍ഷങ്ങളായി കച്ചവടം ചെയ്യുന്ന പെട്ടിക്കടകളാണ് ഇന്നു രാവിലെ പൊളിച്ചത്.

## Article Content

**കോഴിക്കോട്: **മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുമ്പിലെ പെട്ടിക്കടകള്‍ ഒഴിപ്പിക്കാന്‍ തുടങ്ങി. ഇവിടെ ഗതാഗത കുരുക്കു പരിഹരിക്കുന്നതിനുവേണ്ടിയാണു നടപടി. വര്‍ഷങ്ങളായി കച്ചവടം ചെയ്യുന്ന പെട്ടിക്കടകളാണ് ഇന്നു രാവിലെ പൊളിച്ചത്.

ഈ അനധികൃത നിര്‍മിതികള്‍ പൊളിച്ചു നീക്കണമെന്നു നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കോര്‍പറേഷന്‍ അധികൃതരുടേയും പോലീസിന്റെയും സാന്നിധ്യത്തിലാണ് കാലത്ത് നടപടികള്‍ സ്വീകരിച്ചത്.

ജെ സി ബി ഉപയോഗിച്ച് പെട്ടിക്കടകളും അനുബന്ധ നിര്‍മിതികളും നീക്കം ചെയ്തു. നിരവധി കുടുംബങ്ങളുടെ ജീവനോപാധികളാണ് ഇതോടെ നഷ്ടമായിരിക്കുന്നത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/131103/the-box-shops-in-front-of-the-kozhikode-medical-college-hospital-were-demolished)