---
title: "#Trespassing|വീട്ടിൽ കയറി അതിക്രമം ; പാപ്പിനിശേരി സ്വദേശിയെ കണ്ണപുരം പൊലീസ് പിടികൂടി."
english_title: "#Trespassing at #home#Kannapuram #police #arrested a# native of# Pappinissery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/131143/trespassing-at-homekannapuram-police-arrested-a-native-of-pappinissery"
published_at: "2023-07-17T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b500e2c848d_Untitled-3_copy.jpg"
keywords: []
---

# #Trespassing|വീട്ടിൽ കയറി അതിക്രമം ; പാപ്പിനിശേരി സ്വദേശിയെ കണ്ണപുരം പൊലീസ് പിടികൂടി.

> **Lead Summary:** **കണ്ണൂർ **കണ്ണപുരം പാതിരാത്രിയിൽ വീട്ടുപറമ്പിൽ അതിക്രമിച്ച് കയറി ഗൃഹോപകരണങ്ങളും, വാഹനത്തിന്റെ നമ്പർ പ്ലേറ്റും നശിപ്പിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ. പാപ്പിനിശേരിയിലെ മുസ്തഫയെയാണ് കണ്ണപുരം എസ്.ഐ. സി.ജി.സാംസണിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ അനിൽ, റഷീദ് നാറാത്ത്, എം.വി.വിനോദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

## Article Content

**കണ്ണൂർ **കണ്ണപുരം പാതിരാത്രിയിൽ വീട്ടുപറമ്പിൽ അതിക്രമിച്ച് കയറി ഗൃഹോപകരണങ്ങളും, വാഹനത്തിന്റെ നമ്പർ പ്ലേറ്റും നശിപ്പിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ. പാപ്പിനിശേരിയിലെ മുസ്തഫയെയാണ് കണ്ണപുരം എസ്.ഐ. സി.ജി.സാംസണിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ അനിൽ, റഷീദ് നാറാത്ത്, എം.വി.വിനോദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

മൂന്ന് ദിവസം മുമ്പാണ് ചെറുകുന്ന് പൂങ്കാവ് ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന പി.വി. സലാമിന്റെ ഉടമസ്ഥതയി ലുള്ള വീട്ടിൽ അക്രമം നടന്നത്. പറമ്പിൽ അതിക്രമിച്ച് കയറിയ പ്രതി വാഷിംഗ് മെഷീനിന്റെ കേബിൾ മുറിച്ചു മാറ്റുകയും, സോഫ മറിച്ചിടുകയും, വീടിന് മുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് നശിപ്പിക്കുകയും, പാത്രങ്ങളും മറ്റും വയലിലേക്ക് വലിച്ചെറിയുകയും, അടുക്കളയിൽ മലിന ജലം ഒഴുക്കി വൃത്തികേടാക്കുകയും ചെയ്തിരുന്നു.

10,000 രൂപയുടെ നാശ നഷ്ടം വരുത്തിയെന്ന് കാണിച്ച് സലാമിന്റെ മകൾ കണ്ണപുരം പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പോലീസ് എസ്.ഐ. സി.ജി. സാംസണിന്റെ നേതൃത്വത്തിൽ പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ ഒന്നൊന്നായി പരിശോധിച്ചപ്പോഴാണ് പ്രതിയിലേക്കെത്തിയത്.

വീട്ടുകാരുമായുണ്ടായ മുൻ വിരോധം കാരണമാണ് അക്രമം കാണിച്ച തെന്ന് പ്രതി ചോദ്യം ചെയ്യലിൽ പൊലീസിന് മൊഴി നൽകി. പോലീസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് ജ്യാമത്തിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/131143/trespassing-at-homekannapuram-police-arrested-a-native-of-pappinissery)