---
title: "#Cyclone |ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കും ;  4 ദിവസം മഴ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് "
english_title: "#Cyclone may# intensify into low #pressure;4 days #rain alert,# yellow3 alert in various #districts"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/131209/cyclone-may-intensify-into-low-pressure4-days-rain-alert-yellow3-alert-in-various-districts"
published_at: "2023-07-17T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b545e5733cc_Untitled-8_copy.jpg"
keywords: []
---

# #Cyclone |ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കും ;  4 ദിവസം മഴ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് 

> **Lead Summary:** **കണ്ണൂർ : **സംസ്ഥാനത്ത് 4 ദിവസം വിവിധ ജില്ലകളിൽ മഴ ജാഗ്രത നിർദ്ദേശം. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടുന്നതും ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതുമാണ് കേരളത്തിൽ മഴ സാധ്യത സജീവമാക്കി നിലനിർത്തുന്നത്.

## Article Content

**കണ്ണൂർ : **സംസ്ഥാനത്ത് 4 ദിവസം വിവിധ ജില്ലകളിൽ മഴ ജാഗ്രത നിർദ്ദേശം. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടുന്നതും ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതുമാണ് കേരളത്തിൽ മഴ സാധ്യത സജീവമാക്കി നിലനിർത്തുന്നത്.

നാളെ മുതൽ 21ാം തിയതിവരെ കേരളത്തിൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. നാളെ എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിളാണ് യെല്ലോ അലർട്ടുള്ളത്.

അതേസമയം അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ 8 ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് സൂചന നൽകിയിട്ടുണ്ട്. കേരളത്തിലെ  ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ  ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അഞ്ച് മണിയോടെ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്.

അടുത്ത 4 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം: 18-07-2023 : എറണാകുളം, കോഴിക്കോട്, കണ്ണൂർ. കാസർഗോഡ്. 19-07-2023 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. 20-07-2023 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. 21-07-2023 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.

എന്നീ ജില്ലകളിലാണ്  മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ജൂലൈ 19 മുതൽ 21 വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 19-07-2023 മുതൽ 21-07-2023 വരെ കേരള - ലക്ഷദ്വീപ് തീരത്തും, 17-07-2023 മുതൽ 21-07-2023  വരെ കർണാടക തീരത്തും  മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/131209/cyclone-may-intensify-into-low-pressure4-days-rain-alert-yellow3-alert-in-various-districts)