---
title: "#thalassery|ധർമ്മടത്ത് രണ്ട് സി പി എം പ്രവർത്തകരെ കൊലപ്പെടുത്തിയ  പ്രതിയുടെ വീടിനു നേരെ അതിക്രമം"
english_title: "Attack on house of accused who killed two#cpm# workers in# Dharmadam"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/131256/attack-on-house-of-accused-who-killed-twocpm-workers-in-dharmadam"
published_at: "2023-07-17T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b5647fe9a34_download_(2).jpg"
keywords: []
---

# #thalassery|ധർമ്മടത്ത് രണ്ട് സി പി എം പ്രവർത്തകരെ കൊലപ്പെടുത്തിയ  പ്രതിയുടെ വീടിനു നേരെ അതിക്രമം

> **Lead Summary:** **തലശ്ശേരി : **ധർമ്മടത്ത് രണ്ട് സി പി എം പ്രവർത്തകരെ കൊലപ്പെടുത്തിയ പ്രതിയുടെ വീടിനു നേരെ അതിക്രമം രണ്ട് സി.പി.എം പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീട്ടു വരാന്തയിലുണ്ടായിരുന്ന അക്വേറിയ ടാങ്ക് തകർത്ത നിലയിൽ.

## Article Content

**തലശ്ശേരി : **ധർമ്മടത്ത് രണ്ട് സി പി എം പ്രവർത്തകരെ കൊലപ്പെടുത്തിയ പ്രതിയുടെ വീടിനു നേരെ അതിക്രമം രണ്ട് സി.പി.എം പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീട്ടു വരാന്തയിലുണ്ടായിരുന്ന അക്വേറിയ ടാങ്ക് തകർത്ത നിലയിൽ.

ഇല്ലിക്കുന്നിലെ പാറായി ബാബുവിന്റെ വീട്ടു വരാന്തയിലുണ്ടായിരുന്ന ടാങ്കാണ് കഴിഞ്ഞദിവസം രാത്രി തകർക്കപ്പെട്ടത്. വീട്ടിൽ ഇപ്പോൾ ആരും താമസമില്ല. ബാബുവിന്റെ ഭാര്യ ജസിതയുടെ പരാതിയിൽ ധർമ്മടം പോലീസ് കേസെടുത്തു.

കഴിഞ്ഞ നവംബർ 23 നാണ് സി.പി.എം നെട്ടൂർ ബ്രാഞ്ചംഗം ത്രിവർണ്ണ ഹൗസിൽ പൂവനാഴി ഷമീർ (40), ബന്ധു ഇതേ വീട്ടിൽ താമസിക്കുന്ന കെ. ഖാലിദ് (50) എന്നിവർ കൊല്ലപ്പെട്ടത്. ലഹരി മാഫി യയെ ചോദ്യംചെയ്ത വിരോധത്തിനാണ് കൊല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/131256/attack-on-house-of-accused-who-killed-twocpm-workers-in-dharmadam)