---
title: "#oommenchandy|ഇനിയൊരു തിരിച്ചുവരവില്ല ; കുഞ്ഞൂഞ്ഞിന് വിട ചൊല്ലി തലസ്ഥാനം "
english_title: "#There is no #turning back The #capital bid #farewell to the #kunjuuj"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/131658/there-is-no-turning-back-the-capital-bid-farewell-to-the-kunjuuj"
published_at: "2023-07-19T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b76e60ce6f7_Untitled-1_copy.jpg"
keywords: []
---

# #oommenchandy|ഇനിയൊരു തിരിച്ചുവരവില്ല ; കുഞ്ഞൂഞ്ഞിന് വിട ചൊല്ലി തലസ്ഥാനം 

> **Lead Summary:** **തലശ്ശേരി;** ഇനിയൊരു തിരിച്ചുവരവില്ല , കുഞ്ഞൂഞ്ഞിന് വിട ചൊല്ലി തലസ്ഥാനം ഉമ്മൻചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാനം. മൃതദേഹം വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു.

## Article Content

**തലശ്ശേരി;** ഇനിയൊരു തിരിച്ചുവരവില്ല , കുഞ്ഞൂഞ്ഞിന് വിട ചൊല്ലി തലസ്ഥാനം ഉമ്മൻചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാനം. മൃതദേഹം വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു.

വികാര നിർഭരമായ രംഗങ്ങളാണ് പുതുപ്പള്ളി ഹൗസിൽ കണ്ടത്. ഏഴുമണിയോടെയാണ് മൃതദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോയത്. മക്കളുൾപ്പെടെയുള്ള കുടുംബാംഗങ്ങളും പുതുപ്പള്ളിയിലേക്ക് തിരിച്ചു.

വാഹനം എംസി റോഡ് വഴിയാണ് കടന്നുപോവുന്നത്. ഈ റോഡിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജ​ഗതിയിലെ വീട്ടിൽ നിന്നും വാഹനം കോട്ടയത്തേക്ക് തിരിച്ചു. മുതിർന്ന നേതാക്കളുൾപ്പെടെ മുദ്രാവാക്യം വിളികളോടെയാണ് ഉമ്മൻചാണ്ടിക്കൊപ്പം പുതുപ്പള്ളിയിലേക്ക് തിരിച്ചത്. പ്രത്യേകം സജ്ജീകരിച്ച ബസ്സിൽ രമേശ് ചെന്നിത്തല, ഷാഫി പറമ്പിൽ എംഎൽഎ, അൻവർ സാദത്ത് തുടങ്ങിയ നേതാക്കളും അനുഗമിക്കുന്നുണ്ട്.

പ്രവർത്തകരുടെ മുദ്രാവാക്യം വിളികളും വൈകാരിക നിമിഷങ്ങളും ജഗതിയിലെ വീട്ടിൽ തളംകെട്ടി നിന്നു. നിരവധി പേരാണ് ഇവിടെയും കാണാനെത്തിയത്. വൈകിട്ട് കോട്ടയം തിരുനക്കരയിലാണ് പൊതുദർശനം. സംസ്കാരം നാളെ പുതുപ്പള്ളി സെന്‍റ് ജോർജ് വലിയ പള്ളിയിൽ നടക്കും

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/131658/there-is-no-turning-back-the-capital-bid-farewell-to-the-kunjuuj)