---
title: "#Robbery|ആക്രികടയിൽ കവർച്ച ;  ഒന്നര ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കവർന്ന ഇരിക്കൂർ സ്വദേശി പിടിയിൽ"
english_title: "#Robbery at a #akrikada A native of #Iriakur was #arrested for #stealing #goods worth one and a half# lakh rupees"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/132117/robbery-at-a-akrikada-a-native-of-iriakur-was-arrested-for-stealing-goods-worth-one-and-a-half-lakh-rupees"
published_at: "2023-07-20T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b90feb0908e_Untitled-4_copy.jpg"
keywords: []
---

# #Robbery|ആക്രികടയിൽ കവർച്ച ;  ഒന്നര ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കവർന്ന ഇരിക്കൂർ സ്വദേശി പിടിയിൽ

> **Lead Summary:** **ഇരിട്ടി: ** ഇരിട്ടിക്കടുത്ത് ശ്രീകണ്ഠപുരം ഓടത്തുപാലത്തിന് സമീപത്തെ ആക്രിക്കടയിൽ നിന്ന് വയറും, വയറിനുള്ളിലെ കമ്പികളും കവർച്ച ചെയ്ത കേസിൽ ഒരാൾ പിടിയിൽ. ഇരിക്കൂർ വയതാംകോട് ഫാത്തിമ മൻസി ലിൽ സാജിദിനെ യാണ് ശ്രീകണ്ഠപുരം സി.ഐ രാജേഷ് മാരാങ്കലത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ ത്തിൽ എസ്.ഐ പി.പി പ്രകാശൻ അറസ്റ്റ് ചെയ്തത്..

## Article Content

**ഇരിട്ടി: ** ഇരിട്ടിക്കടുത്ത് ശ്രീകണ്ഠപുരം ഓടത്തുപാലത്തിന് സമീപത്തെ ആക്രിക്കടയിൽ നിന്ന് വയറും, വയറിനുള്ളിലെ കമ്പികളും കവർച്ച ചെയ്ത കേസിൽ ഒരാൾ പിടിയിൽ. ഇരിക്കൂർ വയതാംകോട് ഫാത്തിമ മൻസി ലിൽ സാജിദിനെ യാണ് ശ്രീകണ്ഠപുരം സി.ഐ രാജേഷ് മാരാങ്കലത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ ത്തിൽ എസ്.ഐ പി.പി പ്രകാശൻ അറസ്റ്റ് ചെയ്തത്..

അമൃത മഠത്തിൽ കുട്ടിരാജൻ്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയിൽ കഴിഞ്ഞ 14ന് രാത്രിയാണ് കവർച്ച നടന്നത്. ഒന്നര ലക്ഷം രൂപയുടെ സാധനങ്ങളാണ് കവർന്നത്. പോലീസ് സി.സി.ടി.വികളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സാജിദ് കുടുങ്ങിയത്.

ഇയാളുടെ കൂട്ടാളികളെ അന്വേഷിച്ചുവരുന്നു. എ.എസ്.ഐമാരായ സി.പി. സജിമോൻ, സി.എച്ച് സിദിഖ്, സീനിയർ സി.പി.ഒ അബ്ദുൾ മുനീർ, സി.പി.ഒ ജുബീഷ്, ഡവർ നൗഫൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘ ത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/132117/robbery-at-a-akrikada-a-native-of-iriakur-was-arrested-for-stealing-goods-worth-one-and-a-half-lakh-rupees)