Featured

#thalassery| കോടിയേരി ബാലകൃഷ്ണൻ സ്മാരക മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു

News |
Jul 21, 2023 12:51 PM

തലശേരി:(www.thalasserynews.in)  തലശേരി പ്രസ് ഫോറവും, തലശേരി ടൗൺ സർവീസ് സഹകരണ ബാങ്കും ഏർപ്പെടുത്തിയ കോടിയേരി ബാലകൃഷ്ണൻ സ്മാരക മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു .

; ഇത്തവണ പുരസ്കാരം ദൃശ്യമാധ്യമ പ്രവർത്തകർക്ക് ആഭ്യന്തര ടൂറിസം മന്ത്രിയും, തലശ്ശേരി അസംബ്ലി മണ്ഡലം മുൻ എം. എൽ.എയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണക്ക് ഏർപ്പെടുത്തിയ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു.

തലശേരി പ്രസ്സ് ഫോറം, പ്രസ്സ് ഫോറം പത്രാധിപർ ഇ.കെ നായനാർ സ്മാരക ലൈബ്രറി, തലശേരി ടൗൺ സർവ്വീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലുള്ള രണ്ടാമത് കോടിയേരി ബാലകൃഷ്ണൻ സ്മാരക അവാർഡിനാണ് അപേക്ഷ ക്ഷണിച്ചത്. ഇത്തവണ അവാർഡിന് സംസ്ഥാനത്തെ ദൃശ്യമാധ്യമ പ്രവർത്തകരെയാണ് പരിഗണിക്കുക. നിലവിൽ പ്രസ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ പത്രപ്രവർത്തകർക്ക് ഡോ. ഹെർമൻ ഗുണ്ടർട്ട് അവാർഡ് നൽകി വരുന്നുണ്ട്.

2022 നവമ്പർ ഒന്ന് മുതൽ 2023 ജൂൺ 30 വരെ സംപ്രേക്ഷണം ചെയ്ത ജനശ്രദ്ധ നേടിയ വാർത്തകൾ പുരസ്കാരത്തിന് പരിഗണിക്കും. പതിനായിരത്തി ഒന്ന് രൂപയും, പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

എൻട്രികൾ പെൻ ഡ്രൈവിൽ അതാത് സ്ഥാപന മേധാവിയുടെ അംഗീകാരത്തോടെ ആഗസ്ത് 10- നകം സെക്രട്ടറി, തലശേരി പ്രസ്സ് ഫോറം, ജൂബിലി ഷോപ്പിങ്ങ് കോംപ്ലക്സ് , പഴയ ബസ് സ്റ്റാൻഡ്, തലശേരി, കണ്ണൂർ ജില്ല, എന്ന വിലാസത്തിൽ ലഭിക്കണം. വാർത്താ സമ്മേളനത്തിൽ തലശ്ശേരി ടൗൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കാരായി ചന്ദ്രശേഖരൻ, പ്രസ്സ് ഫോറം പ്രസിഡണ്ട് അനീഷ് പാതിരിയാട്, പ്രസ്സ് ഫോറം പത്രാധിപർ ഇ.കെ നായനാർ സ്മാരക ലൈബ്രറി പ്രസിഡണ്ട് നവാസ് മേത്തർ, സെക്രട്ടറി പി.ദിനേശൻ, പ്രസ്സ് ഫോറം സെക്രട്ടറി കെ.പി ഷീജിത്ത് എന്നിവർ പങ്കെടുത്തു.

#Applications are# invited for #Kodiyeri Balakrishnan Memorial #Media Award #organized by #Thalassery #Press Forum and #Thalassery Town #Service Cooperative #Bank.

Next TV

Top Stories