---
title: "#thalassery|മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം ; FSETO തലശേരിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി."
english_title: "#Peace should be #restored in# Manipur #FSETO held a #protest rally in #Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/132411/peace-should-be-restored-in-manipurfseto-held-a-protest-rally-in-thalassery"
published_at: "2023-07-21T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba4d325197c_Untitled-3_copy.jpg"
keywords: []
---

# #thalassery|മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം ; FSETO തലശേരിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.

> **Lead Summary:** **തലശേരി : **മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം FSETO തലശേരിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കുക, കേന്ദ്ര സർക്കാർ സമീപനത്തിൽ പ്രതിഷേധിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ജീവനക്കാരുടെയും, അധ്യാപകരുടെയും സംയുക്ത സംഘടനയായ FSETO യുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

**തലശേരി : **മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം FSETO തലശേരിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കുക, കേന്ദ്ര സർക്കാർ സമീപനത്തിൽ പ്രതിഷേധിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ജീവനക്കാരുടെയും, അധ്യാപകരുടെയും സംയുക്ത സംഘടനയായ FSETO യുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ജില്ലാ - താലൂക്ക് കേന്ദ്രങ്ങളിലാണ് പ്രതിഷേധ കൂട്ടായ്മ നടന്നത്. തലശേരിയിൽ നടന്ന പ്രതിഷേധ ധർണ കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡണ്ട് ടി.വി സഖീഷ് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എസ് സുമ അധ്യക്ഷയായി.

ജില്ലാ സെക്രട്ടറിയേറ്റംഗം ജയരാജൻ കാരായി, ടി.പി സനീഷ് കുമാർ എന്നിവർ സംസാരിച്ചു. താലൂക്ക് ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ്റ്റാൻ്റിൽ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/132411/peace-should-be-restored-in-manipurfseto-held-a-protest-rally-in-thalassery)