---
title: "#congress|അസാധ്യമായതൊക്കെ സാധ്യമാക്കിയ നേതാവായിരുന്നു  ഉമ്മൻ ചാണ്ടിയെന്ന്  കോൺഗ്രസ് നേതാവ് എം പി അരവിന്ദാക്ഷൻ "
english_title: "Congress leader MP Aravindakshan said that Oommen Chandy was a leader who made the impossible possible"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/132502/congress-leader-mp-aravindakshan-said-that-oommen-chandy-was-a-leader-who-made-the-impossible-possible"
published_at: "2023-07-21T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba9d642782a_Untitled-2_copy.jpg"
keywords: []
---

# #congress|അസാധ്യമായതൊക്കെ സാധ്യമാക്കിയ നേതാവായിരുന്നു  ഉമ്മൻ ചാണ്ടിയെന്ന്  കോൺഗ്രസ് നേതാവ് എം പി അരവിന്ദാക്ഷൻ 

> **Lead Summary:** **തലശേരി: **അസാധ്യമായതൊക്കെ സാധ്യമാക്കിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കോൺഗ്രസ് നേതാവ് എം പി അരവിന്ദാക്ഷൻ, തലശേരി പ്രസ് ഫോറം ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും പരിഗണിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി.

## Article Content

**തലശേരി: **അസാധ്യമായതൊക്കെ സാധ്യമാക്കിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കോൺഗ്രസ് നേതാവ് എം പി അരവിന്ദാക്ഷൻ, തലശേരി പ്രസ് ഫോറം ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും പരിഗണിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി.

തലശേരിയിൽ അമ്മയും, കുഞ്ഞും ആശുപത്രി, തലായി ഹാർബർ എന്നിവയുടെ ഒക്കെ പിന്നിൽ ഉമ്മൻ ചാണ്ടിയുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. രാഷ്ട്രീയം മറന്ന് കോടിയേരി ബാലകൃഷ്ണനൊപ്പം ചേർന്ന് നിൽക്കാൻ ഉമ്മൻ ചാണ്ടി എന്നും ശ്രമിച്ചിട്ടുണ്ടെന്നും എം പി അരവിന്ദാക്ഷൻ പറഞ്ഞു.

കാരായി ചന്ദ്രശേഖരൻ, പ്രസ് ഫോറം പ്രസി. അനീഷ് പാതിരിയാട്, പി.ദിനേശൻ, പൊന്ന്യം കൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രസ് ഫോറം ഇ.കെ നായനാർ സ്മാരക ലൈബ്രറി പ്രസിഡണ്ട് നവാസ് മേത്തർ അധ്യക്ഷനായി. കെ.പി ഷീജിത്ത് സ്വാഗതവും, എൻ.സിറാജുദ്ദീൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/132502/congress-leader-mp-aravindakshan-said-that-oommen-chandy-was-a-leader-who-made-the-impossible-possible)