---
title: "#kannur|കണ്ണൂർ സ്റ്റേഡിയം കോർണർ പിടിച്ചുപറിക്കാരുടെ കേന്ദ്രമാകുന്നു ; ഉറങ്ങിക്കിടന്ന വയോധികനെ കൊള്ളയടിച്ചു"
english_title: "#Kannur Stadium #Corner is a hub for looters A #sleeping elderly man was #robbed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/132532/kannur-stadium-corner-is-a-hub-for-looters-a-sleeping-elderly-man-was-robbed"
published_at: "2023-07-21T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bab58766ffe_Untitled-5_copy.jpg"
keywords: []
---

# #kannur|കണ്ണൂർ സ്റ്റേഡിയം കോർണർ പിടിച്ചുപറിക്കാരുടെ കേന്ദ്രമാകുന്നു ; ഉറങ്ങിക്കിടന്ന വയോധികനെ കൊള്ളയടിച്ചു

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ സ്റ്റേഡിയം കോർണർ പിടിച്ചുപറിക്കാരുടെ കേന്ദ്രമാകുന്നു ഉറങ്ങിക്കിടന്ന വയോധികനെ കൊള്ളയടിച്ചു കണ്ണൂരിൽ ഒന്നര മാസം മുമ്പ് ലോറി ഡ്രൈവറെ കുത്തിക്കൊന്ന സ്റ്റേഡിയം കോർണർ പരിസരത്ത് ഇന്ന് പുലർച്ചെ ഉറങ്ങിക്കിടന്ന വയോധികനെ കൊള്ളയടിച്ചു.

## Article Content

**കണ്ണൂർ:** കണ്ണൂർ സ്റ്റേഡിയം കോർണർ പിടിച്ചുപറിക്കാരുടെ കേന്ദ്രമാകുന്നു ഉറങ്ങിക്കിടന്ന വയോധികനെ കൊള്ളയടിച്ചു കണ്ണൂരിൽ ഒന്നര മാസം മുമ്പ് ലോറി ഡ്രൈവറെ കുത്തിക്കൊന്ന സ്റ്റേഡിയം കോർണർ പരിസരത്ത് ഇന്ന് പുലർച്ചെ ഉറങ്ങിക്കിടന്ന വയോധികനെ കൊള്ളയടിച്ചു.

പെരളശ്ശേരി ഓടക്കടവ് സ്വദേശി കണ്ണിപ്പൊയിൽ അബ്ദുൾ റഹ്മാന്റെ (70) 15,000 രൂപയടങ്ങിയ ബാഗാണ് അജ്ഞാതൻ കൊള്ളയടിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. സ്റ്റേഡിയം കോർണറിൽ പോസ്റ്റോഫീസിന് എതിർവശത്തുള്ള ഫാൻസി സ്ഥാപനത്തിന്റെ വരാന്തയിൽ കിടന്നുറങ്ങിയതാ യിരുന്നു അബ്ദുൾ റഹ്മാൻ.

മെലിഞ്ഞ ഒരാൾ പതുങ്ങിയെത്തി തലയ്ക്കു വെച്ച ബാഗ് എടുക്കുമ്പോൾ ഇയാൾ ഉണർന്ന് ബഹളം വെച്ചു. പിടിവലിക്കിടെ ബാഗ് കൈക്കലാക്കിയ യുവാവ് ഓടി രക്ഷപ്പെടുകയാ യിരുന്നു. വിവരമറിഞ്ഞ് ടൗൺ പോലീസ് ഉടൻ സ്ഥലത്തെത്തി കൊള്ള നടത്തി യയാൾക്കു വേണ്ടി വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കഴിഞ്ഞ ജൂൺ അഞ്ചിന് പുലർച്ചെ സ്റ്റേഡിയം കോർണറിൽ നിർത്തിയിട്ട ലോറിയുടെ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. കേളകം പൂളക്കുറ്റി സ്വദേശി വി.ഡി. ജിന്റോ (39)യാണ് അന്ന് കൊല്ല പ്പെട്ടത്. മാർക്കറ്റിൽ ഇറക്കാനുള്ള കമ്പിയുമായെത്തിയ ലോറിയുടെ ഡ്രൈവറാണ് അന്ന് കൊല്ലപ്പെട്ടത്. ജിന്റോയ്ക്ക് കുത്തേറ്റ സ്ഥലത്തിനോട് ചേർന്നാണ് ഇന്ന് പുലർച്ചെ അബ്ദു റഹ്മാൻ കൊള്ളയടിക്കപ്പെട്ട ഇടം

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/132532/kannur-stadium-corner-is-a-hub-for-looters-a-sleeping-elderly-man-was-robbed)