---
title: "#kseb |സാഹചര്യം മനസിലാക്കണം, കരണ്ട് എപ്പോൾ വരുമെന്നറിയാൻ വിളിക്കരുത് ;  അറിയിപ്പുമായി കെ.എസ്.ഇ.ബി."
english_title: "Understand the situation, don't call to know when the draft will come KSEB with notification"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/132692/understand-the-situation-dont-call-to-know-when-the-draft-will-come-kseb-with-notification"
published_at: "2023-07-22T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb9acfb0ee5_Untitled-4_copy.jpg"
keywords: []
---

# #kseb |സാഹചര്യം മനസിലാക്കണം, കരണ്ട് എപ്പോൾ വരുമെന്നറിയാൻ വിളിക്കരുത് ;  അറിയിപ്പുമായി കെ.എസ്.ഇ.ബി.

> **Lead Summary:** **കണ്ണൂർ : **സാഹചര്യം മനസിലാക്കണം, കരണ്ട് എപ്പോൾ വരുമെന്നറിയാൻ വിളിക്കരുത് . അറിയിപ്പുമായി കെ.എസ്.ഇ.ബി. ശക്തമായ കാറ്റിലും മഴയിലും പല സ്ഥലത്തും മരം വീണു പോസ്റ്റുകളും, ലൈനുകളും പൊട്ടിയിട്ടുണ്ട്.

## Article Content

**കണ്ണൂർ : **സാഹചര്യം മനസിലാക്കണം, കരണ്ട് എപ്പോൾ വരുമെന്നറിയാൻ വിളിക്കരുത് . അറിയിപ്പുമായി കെ.എസ്.ഇ.ബി. ശക്തമായ കാറ്റിലും മഴയിലും പല സ്ഥലത്തും മരം വീണു പോസ്റ്റുകളും, ലൈനുകളും പൊട്ടിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഫീഡർ ചാർജ് ചെയ്യാൻ ബുദ്ധിമുട്ടാണ്. ഉപഭോക്താക്കൾ ഇക്കാര്യം മനസിലാക്കണം. ശക്തമായ കാറ്റും മഴയും തുടരുകയാണ്. . കറന്റ്‌ ഇപ്പോൾ വരുമോ എന്ന് ചോദിച്ചുകൊണ്ട് സെക്ഷൻ ഓഫീസിലെ ഫോണിൽ കൂടുതൽ പേർ വിളിക്കുമ്പോൾ ലൈൻ പൊട്ടിയതുൾപ്പടെയുള്ള അപകട സാഹചര്യം അറിയിക്കാൻ വിളിക്കുന്നവർക്ക് ഫോൺ ലഭ്യമാകുന്നില്ല.

വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ മണിക്കൂറുകളെടുക്കും. എല്ലാ പ്രദേശവും സുരക്ഷിതമാണ് എന്ന് ഉറപ്പു വരുത്തിയിട്ടേ നമുക്ക് വൈദ്യുതി ചാർജ് ചെയ്യാൻ സാധിക്കുകയുള്ളു. എവിടെ എങ്കിലും ലൈൻ പൊട്ടിയതും, പോസ്റ്റിൽ മരം വീണതുമായ കാര്യങ്ങൾ ഉണ്ടെങ്കിൽ 9496010101 9496018617, 0490 2394900, 1912 എന്ന നമ്പറിലോ വിളിച്ചറിയിക്കുകയോ ചെയ്യണമെന്നും കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/132692/understand-the-situation-dont-call-to-know-when-the-draft-will-come-kseb-with-notification)