---
title: "#heavyrain|കേരളത്തില്‍ കനത്ത മഴ വരുന്നു ; 24 മണിക്കൂറിനകം ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത, ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം "
english_title: "#Heavyrain is# coming in# Kerala #Lowpressure is likely to form within 24 hours,# alert in# districts"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/133218/heavyrain-is-coming-in-kerala-lowpressure-is-likely-to-form-within-24-hours-alert-in-districts"
published_at: "2023-07-24T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be1739d5dc3_Untitled-6_copy.jpg"
keywords: []
---

# #heavyrain|കേരളത്തില്‍ കനത്ത മഴ വരുന്നു ; 24 മണിക്കൂറിനകം ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത, ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം 

> **Lead Summary:** **കണ്ണൂർ: **മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാത ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

## Article Content

**കണ്ണൂർ: **മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാത ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ അടുത്ത 5 ദിവസം (ജൂലൈ 24 മുതല്‍ 28) വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് കേരളത്തില്‍ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിര്‍ദേശമുള്ളത്. മഴ കനത്തതോടെ മൂന്ന് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/133218/heavyrain-is-coming-in-kerala-lowpressure-is-likely-to-form-within-24-hours-alert-in-districts)