---
title: "തലശേരിയിൽ അഭിഭാഷകൻ്റെ   വീട് കുത്തിത്തുറന്ന്  മോഷണം ;  18 പവൻ സ്വർണ്ണാഭരണം കവർന്നു "
english_title: "A lawyer's house was broken into and stolen in Thalassery18 Pavan stole gold jewelry"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/133312/a-lawyers-house-was-broken-into-and-stolen-in-thalassery18-pavan-stole-gold-jewelry"
published_at: "2023-07-24T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be516be4fe2_Untitled-11_copy.jpg"
keywords: []
---

# തലശേരിയിൽ അഭിഭാഷകൻ്റെ   വീട് കുത്തിത്തുറന്ന്  മോഷണം ;  18 പവൻ സ്വർണ്ണാഭരണം കവർന്നു 

> **Lead Summary:** **തലശ്ശേരി: **തലശ്ശേരി ബാറിലെ അഭിഭാഷകൻ കെ.പി. അനിലിൻ്റെ കുയ്യാലി റെയിൽവെ ഗേറ്റിനടുത്ത ഷിവാലിക് വീട്ടിൽ മോഷണം. അലമാരയിൽ സൂക്ഷിച്ച 18 പവൻ സ്വർണാഭരണം മോഷണം പോയി. ഇക്കഴിഞ്ഞ ശനിയാഴ്ച വീട് പൂട്ടി വക്കീലും ഭാര്യയും അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടിൽ പോയതായിരുന്നു.

## Article Content

**തലശ്ശേരി: **തലശ്ശേരി ബാറിലെ അഭിഭാഷകൻ കെ.പി. അനിലിൻ്റെ കുയ്യാലി റെയിൽവെ ഗേറ്റിനടുത്ത ഷിവാലിക് വീട്ടിൽ മോഷണം. അലമാരയിൽ സൂക്ഷിച്ച 18 പവൻ സ്വർണാഭരണം മോഷണം പോയി. ഇക്കഴിഞ്ഞ ശനിയാഴ്ച വീട് പൂട്ടി വക്കീലും ഭാര്യയും അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടിൽ പോയതായിരുന്നു.

രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതറിഞ്ഞത്. അടച്ചിട്ട വീടിൻ്റെ കിടപ്പുമുറിയുടെ ജനൽ കമ്പി മുറിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. മോഷ്ടാക്കളുടേതെന്ന് കരുതുന്ന കൊടുവാൾ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മുറികളിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. കണ്ണൂരിൽ നിന്ന് വിരലടയാള വിദഗ്ദരും, ഡോഗ് സ്ക്വാഡും എത്തി തെളിവെടുത്തു. തലശ്ശേരി പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എസ്.ഐ. സജേഷ് സി. ജോസും പാർട്ടിയും സ്ഥലത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/133312/a-lawyers-house-was-broken-into-and-stolen-in-thalassery18-pavan-stole-gold-jewelry)