---
title: "#കണ്ണൂർ |കണ്ണൂരിലെ വനമേഖലയിൽ ഉരുൾപ്പൊട്ടി; പാലം മുങ്ങി, ഗതാഗതം സ്തംഭിച്ചു"
english_title: "#Urulpottal  in #forest area of# Kannur The #bridge has #sunk and #traffic has come to a #standstill"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/133368/urulpottal-in-forest-area-of-kannur-the-bridge-has-sunk-and-traffic-has-come-to-a-standstill"
published_at: "2023-07-24T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be7b1d2ed6b_64be78c0034b2_rain.jpg"
keywords: []
---

# #കണ്ണൂർ |കണ്ണൂരിലെ വനമേഖലയിൽ ഉരുൾപ്പൊട്ടി; പാലം മുങ്ങി, ഗതാഗതം സ്തംഭിച്ചു

> **Lead Summary:** **കണ്ണൂർ : ** ഉളിക്കൽ പഞ്ചായത്തിനോടു ചേർന്ന കർണാടക വനമേഖലയിൽ ഉരുൾപൊട്ടി. മണിക്കടവ്, വയത്തൂർ, വട്യാംതോട് പ്രദേശങ്ങളിൽ വെള്ളപ്പൊക്കം. മണിക്കടവ് പുഴയിലെ ചപ്പാത്ത് പാലം വെള്ളത്തിൽ മുങ്ങി ഗതാഗതം നിലച്ചു.

## Article Content

**കണ്ണൂർ : ** ഉളിക്കൽ പഞ്ചായത്തിനോടു ചേർന്ന കർണാടക വനമേഖലയിൽ ഉരുൾപൊട്ടി. മണിക്കടവ്, വയത്തൂർ, വട്യാംതോട് പ്രദേശങ്ങളിൽ വെള്ളപ്പൊക്കം. മണിക്കടവ് പുഴയിലെ ചപ്പാത്ത് പാലം വെള്ളത്തിൽ മുങ്ങി ഗതാഗതം നിലച്ചു.

വയത്തൂർ-മണിപ്പാറ റോഡിലെ കോളയാട് കടവ് പാലവും വെള്ളത്തിനടിയിലായി. വട്യാംതോട് - മണിക്കടവ് റോഡിലെ വട്യാംതോട് പാലവും വെള്ളത്തിൽ മുങ്ങി. മണിക്കടവ് ടൗണിൽ നിരവധി കടകളിലും രണ്ടു വീടുകളിലും വെള്ളം കയറി. ഉച്ചയ്ക്ക് 2.30 ഓടെയാണ് മേഖലയിലെല്ലാം പൊടുന്നനെ വെള്ളപ്പൊക്കം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/133368/urulpottal-in-forest-area-of-kannur-the-bridge-has-sunk-and-traffic-has-come-to-a-standstill)