---
title: "#Kappa | മട്ടന്നൂരിൽ നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയായ ആര്‍എസ്എസ്സുകാരനെ കാപ്പ  ചുമത്തി അറസ്റ്റ് ചെയ്തു."
english_title: "An #RSS man #accused in several #criminal cases in #Mattannur was #arrested on #Kappa charges."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/133501/an-rss-man-accused-in-several-criminal-cases-in-mattannur-was-arrested-on-kappa-charges"
published_at: "2023-07-25T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf62bb236c4_Untitled-1_copy.jpg"
keywords: []
---

# #Kappa | മട്ടന്നൂരിൽ നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയായ ആര്‍എസ്എസ്സുകാരനെ കാപ്പ  ചുമത്തി അറസ്റ്റ് ചെയ്തു.

> **Lead Summary:** **മട്ടന്നൂർ: ** മട്ടന്നൂർ നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയായ ആര്‍എസ്എസ്സുകാരനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍ നെല്ലൂന്നി സ്വദേശി എം വി വൈശാഖി നെയാണ് മട്ടന്നൂർ ഇൻസ്‌പെക്ടർ കെ വി പ്രമോദന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

## Article Content

**മട്ടന്നൂർ: ** മട്ടന്നൂർ നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയായ ആര്‍എസ്എസ്സുകാരനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍ നെല്ലൂന്നി സ്വദേശി എം വി വൈശാഖി നെയാണ് മട്ടന്നൂർ ഇൻസ്‌പെക്ടർ കെ വി പ്രമോദന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

വധശ്രമം, ആയുധം കൈവശംവയ്‌ക്കൽ ഉൾപ്പെടെ നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയാണ് വൈശാഖ്. പഴശ്ശിയിൽ കോളേജ് വിദ്യാർഥിയെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയായിരുന്നു. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ ഇയാൾക്കെതിരെ കാപ്പ ചുമത്തി ഉത്തരവിറക്കിയിരുന്നു. അറസ്റ്റിലായ വൈശാഖിനെ കോടതി റിമാൻഡുചെയ്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/133501/an-rss-man-accused-in-several-criminal-cases-in-mattannur-was-arrested-on-kappa-charges)