---
title: "#thalassery|തലശേരി മണ്ഡലത്തിൽ  രേഖകളില്ലാതെ ഭൂമി കൈവശം വെക്കുന്നവർ സൂക്ഷിക്കുക ; കർശന നടപടിയുണ്ടാകുമെന്ന് പട്ടയം അസംബ്ലി"
english_title: "Those who hold land without documents in Thalassery constituency beware Pattayam Assembly that strict action will be taken"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/133679/those-who-hold-land-without-documents-in-thalassery-constituency-beware-pattayam-assembly-that-strict-action-will-be-taken"
published_at: "2023-07-25T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bff266a6c58_Untitled-1_copy.jpg"
keywords: []
---

# #thalassery|തലശേരി മണ്ഡലത്തിൽ  രേഖകളില്ലാതെ ഭൂമി കൈവശം വെക്കുന്നവർ സൂക്ഷിക്കുക ; കർശന നടപടിയുണ്ടാകുമെന്ന് പട്ടയം അസംബ്ലി

> **Lead Summary:** **തലശ്ശേരി: ** തലശ്ശേരി നിയോജക മണ്ഡലത്തിന്റെ മുഴുവൻ പേർക്കും പട്ടയം അനുവദിക്കുന്നതിന്റെ മുന്നോടിയായി സ്പീക്കർ എ എൻ ഷംസീറിന്റെ അധ്യക്ഷതയിൽ പട്ടയം അസംബ്ലി ചേർന്നു. രേഖകളില്ലാതെ ഭൂമി കൈവശം വച്ചിരിക്കുന്നവർക്കും, അർഹരായ ഭൂരഹിതർക്കും ഭൂമി നൽകാനാണ് പട്ടയ മിഷന്റെ ഭാഗമായി പട്ടയം അസംബ്ലി നടത്തുന്നത്.

## Article Content

**തലശ്ശേരി: ** തലശ്ശേരി നിയോജക മണ്ഡലത്തിന്റെ മുഴുവൻ പേർക്കും പട്ടയം അനുവദിക്കുന്നതിന്റെ മുന്നോടിയായി സ്പീക്കർ എ എൻ ഷംസീറിന്റെ അധ്യക്ഷതയിൽ പട്ടയം അസംബ്ലി ചേർന്നു. രേഖകളില്ലാതെ ഭൂമി കൈവശം വച്ചിരിക്കുന്നവർക്കും, അർഹരായ ഭൂരഹിതർക്കും ഭൂമി നൽകാനാണ് പട്ടയ മിഷന്റെ ഭാഗമായി പട്ടയം അസംബ്ലി നടത്തുന്നത്.

തലശ്ശേരി താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ താലൂക്ക്തല റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. നോഡൽ ഓഫീസർ ടി വി രഞ്ജിത്ത് പദ്ധതിയുടെ വിശദ്ദീകരണം നടത്തി. മണ്ഡലത്തിലെ ലക്ഷം വീട് കോളനികളുടെയും, നൽകാൻ ബാക്കിയുള്ള പട്ടയങ്ങളുടെയും വിശദമായ പരിശോധന നടത്താൻ യോഗത്തിൽ തീരുമാനിച്ചു.

വില്ലേജ് പഞ്ചായ ത്ത് തലങ്ങളിലുളള ജനപ്രതിനിധികളിൽ നിന്നും വില്ലേജ് തല ജനകീയ സമിതികളിൽ നിന്നും ശേഖരിക്കുന്ന പട്ടയ പ്രശ്നങ്ങളാണ് പട്ടയ അസംബ്ലികൾ പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നത്.

ഓരോ പട്ടയ അസംബ്ലിയുടെയും ചുമതലക്കാരായി തഹസിൽദാർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പരിഹരിക്കാനാവുന്ന പട്ടയ വിഷയങ്ങൾ പരിശോധിച്ച് ലാന്റ് അസൈൻമെന്റ് കമ്മിറ്റിയുടെ അനുവാദത്തോടെ സമയബന്ധിതമായി പട്ടയം അനുവദിക്കും.

പരിഹരിക്കാൻ കഴിയാത്തവ നിലവിലുള്ള പട്ടയം ഡാഷ്ബോർഡിൽ ഉൾപ്പെടുത്തും. ഇത്തരം വിഷയങ്ങൾ ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാ ദൗത്യ സംഘം പരിശോധിച്ച് ആവശ്യമെങ്കിൽ സംസ്ഥാനതല സമിതിയുടെ പരിഗണനയ്ക്ക് അയക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം പി ശ്രീഷ (എരിഞ്ഞോളി ), സി കെ രമ്യ (ചൊക്ലി), സി കെ അശോകൻ ( പന്ന്യന്നൂർ ), എം കെ സെയ്ദു ( ന്യൂമാഹി) വിവിധ വാർഡ് കൗൺസിലർമാർ, അംഗങ്ങൾ, തലശ്ശേരി തഹ സിൽദാർ കെ ഷീബ, എൽ ആർ തഹസിൽദാർ കൺവീനർ വി. പ്രശാന്ത് കുമാർ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/133679/those-who-hold-land-without-documents-in-thalassery-constituency-beware-pattayam-assembly-that-strict-action-will-be-taken)