---
title: "#Thiruvangad|തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ  ഭണ്ഡാരം തകർത്ത് കവർച്ച ; പതിനായിരത്തിലേറെ രൂപ കവർന്നു"
english_title: "#Thiruvangad Sri Ramaswamy #temple #looted and looted More than #ten thousand #rupees were #stolen"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/133846/thiruvangad-sri-ramaswamy-temple-looted-and-looted-more-than-ten-thousand-rupees-were-stolen"
published_at: "2023-07-26T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0db5d638af_Untitled-10_copy.jpg"
keywords: []
---

# #Thiruvangad|തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ  ഭണ്ഡാരം തകർത്ത് കവർച്ച ; പതിനായിരത്തിലേറെ രൂപ കവർന്നു

> **Lead Summary:** **തലശ്ശേരി : ** തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് കവർച്ച ; പതിനായിരത്തിലേറെ രൂപ കവർന്നു ഇന്ന് പുലർച്ചെ ക്ഷേത്രം ജീവനക്കാരാണ് കവർച്ച കണ്ടെത്തിയത്. ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് പുതുതായി നിർമ്മിച്ച ഭണ്ഡാരമാണ് പുലർച്ചെ എത്തിയ ഒരാൾ തകർത്തതായി തൊട്ടടുത്ത ക്ഷേത്രത്തിലെ സ്ത്രത്തിൽ താമസിക്കുന്ന വർ കണ്ടത്.

## Article Content

**തലശ്ശേരി : ** തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് കവർച്ച ; പതിനായിരത്തിലേറെ രൂപ കവർന്നു ഇന്ന് പുലർച്ചെ ക്ഷേത്രം ജീവനക്കാരാണ് കവർച്ച കണ്ടെത്തിയത്. ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് പുതുതായി നിർമ്മിച്ച ഭണ്ഡാരമാണ് പുലർച്ചെ എത്തിയ ഒരാൾ തകർത്തതായി തൊട്ടടുത്ത ക്ഷേത്രത്തിലെ സ്ത്രത്തിൽ താമസിക്കുന്ന വർ കണ്ടത്.

ഒച്ച കേട്ട് മുറിയിൽ നിന്നും പുറത്തെത്തുമ്പോഴെക്കും കവർച്ചക്കാരൻ രക്ഷപ്പെട്ടിരുന്നു. രണ്ട് മാസം മുമ്പാണ് ഭണ്ഡാരം തുറന്നത്. പതിനായിരത്തിൽ കൂടുതൽ തുക ഉണ്ടായിരിക്കുമെന്നാണ് നിഗമനം. ക്ഷേത്രത്തിൽ വാച്ച്മേനുണ്ടായിരുന്നുവെങ്കിലും ഇയാൾ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിനടുത്തായിരുന്നു ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/133846/thiruvangad-sri-ramaswamy-temple-looted-and-looted-more-than-ten-thousand-rupees-were-stolen)