---
title: "# arrest|13 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ; കണ്ണൂരിൽ കൊളച്ചേരി സ്വദേശിയായ മദ്രസാധ്യാപകൻ അറസ്റ്റിൽ"
english_title: "13-year-old subjected to unnatural torture A madrasa teacher from Kolacheri was arrested in Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/133916/13-year-old-subjected-to-unnatural-torture-a-madrasa-teacher-from-kolacheri-was-arrested-in-kannur"
published_at: "2023-07-26T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c117434e9e2_Untitled-5_copy.jpg"
keywords: []
---

# # arrest|13 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ; കണ്ണൂരിൽ കൊളച്ചേരി സ്വദേശിയായ മദ്രസാധ്യാപകൻ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ : **13 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ; കണ്ണൂരിൽ കൊളച്ചേരി സ്വദേശിയായ മദ്രസാധ്യാപകൻ അറസ്റ്റിൽ മദ്രസ വിദ്യാർത്ഥിയായ 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിര യാക്കിയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കണ്ണൂർ : **13 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ; കണ്ണൂരിൽ കൊളച്ചേരി സ്വദേശിയായ മദ്രസാധ്യാപകൻ അറസ്റ്റിൽ മദ്രസ വിദ്യാർത്ഥിയായ 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിര യാക്കിയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.

കൊളച്ചേരി പള്ളിപ്പറമ്പിലെ പി.ടി. മുഹമ്മദ് അഷ്റഫി (59) നെയാണ് ബിനു മോഹന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത ത്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു മദ്രസയിലെ വിദ്യാർത്ഥിയെ കഴിഞ്ഞ ദിവസം രാവിലെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.

രാവിലെ 11 മണിയോടെ പീഡനത്തിനിരയായ കുട്ടി പിന്നീട് സുഹൃത്തിനോട് ഇതേക്കുറിച്ച് പറയുകയും സുഹൃത്ത് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി യശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/133916/13-year-old-subjected-to-unnatural-torture-a-madrasa-teacher-from-kolacheri-was-arrested-in-kannur)