---
title: "#mla|എം എൽ എ യുടെ ക്യാമ്പ് ഓഫീസിലേക്ക്  യുവമോർച്ച നടത്തിയ മാർച്ച് ; 50 പേർക്കെതിരെ കേസ്"
english_title: "Yuva Morcha marched to MLA's camp office Case against 50 people"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/133923/yuva-morcha-marched-to-mlas-camp-office-case-against-50-people"
published_at: "2023-07-26T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c120a83d250_Untitled-2_copy.jpg"
keywords: []
---

# #mla|എം എൽ എ യുടെ ക്യാമ്പ് ഓഫീസിലേക്ക്  യുവമോർച്ച നടത്തിയ മാർച്ച് ; 50 പേർക്കെതിരെ കേസ്

> **Lead Summary:** **തലശ്ശേരി : ** എം എൽ എ യുടെ ക്യാമ്പ് ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് . 50 പേർക്കെതിരെ കേസ് ഹിന്ദു ദൈവങ്ങളെ ഇകഴ്ത്തി സംസാരിച്ചുവെന്നാരോപിച്ച് സ്പീക്കർ അഡ്വ.എ.എൻ.ഷംസീറിൻ്റെ തലശ്ശേരിയിലെ ക്യാമ്പ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ 50 സംഘപരിവാർ പ്രവർത്തകർക്കെതിരെ തലശേരി പൊലീസ് കേസ് എടുത്തു.

## Article Content

**തലശ്ശേരി : ** എം എൽ എ യുടെ ക്യാമ്പ് ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് . 50 പേർക്കെതിരെ കേസ് ഹിന്ദു ദൈവങ്ങളെ ഇകഴ്ത്തി സംസാരിച്ചുവെന്നാരോപിച്ച് സ്പീക്കർ അഡ്വ.എ.എൻ.ഷംസീറിൻ്റെ തലശ്ശേരിയിലെ ക്യാമ്പ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ 50 സംഘപരിവാർ പ്രവർത്തകർക്കെതിരെ തലശേരി പൊലീസ് കേസ് എടുത്തു.

കഴിഞ്ഞ ദിവസമാണ് ഷംസീറിൻ്റെ ക്യാമ്പ് ഓഫീസിലേക്ക് യുവമോർച്ച പ്രവർത്തകർ മാർച്ചിയത്. എം.അർജുൻ (ടെമ്പിൾ ഗേറ്റ് ), ശ്രീനാഥ് (കണിച്ചാർ), കെ.വി.അർജുൻ (വളപട്ടണം ), സുനിൽ കുമാർ (ന്യൂ മാഹി ), എൻ.മനോജ് (സെൻട്രൽ പൊയിലൂർ), വൈശാഖ് (കൊമ്മൽവയൽ) എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 44 പേർക്കുമെതിരെയാണ് കേസ്.

ഇന്ത്യൻ ശിക്ഷാ നിയമം 143, 147, 283, 294 വകുപ്പിൽ തെരുവിൽ മുദ്രാവാക്യം മുഴക്കി മാർഗ്ഗതടസ്സം സൃഷ്ടിച്ചതുൾപെടെ യുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/133923/yuva-morcha-marched-to-mlas-camp-office-case-against-50-people)