---
title: "#kschithra|ദക്ഷിണേന്ത്യയുടെ വാനമ്പാടി @ 60 ; ചിത്ര സ്വരമാധുര്യത്തിന് പിറന്നാൾ ആശംസകളുമായി സിനിമാ ലോകം"
english_title: "#South India's #Vanambadi @ 60 The world of #cinema wishes the# film #melody a #happy #birthday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/134039/south-indias-vanambadi-60-the-world-of-cinema-wishes-the-film-melody-a-happy-birthday"
published_at: "2023-07-27T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c1eecab6299_Untitled-2_copy.jpg"
keywords: []
---

# #kschithra|ദക്ഷിണേന്ത്യയുടെ വാനമ്പാടി @ 60 ; ചിത്ര സ്വരമാധുര്യത്തിന് പിറന്നാൾ ആശംസകളുമായി സിനിമാ ലോകം

> **Lead Summary:** **കണ്ണൂർ : ** ഇതിഹാസ പിന്നണി ഗായിക മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രക്ക് 60 -ാം പിറന്നാൾ. 1963 ജൂലൈ 27നാണ് ചിത്രയുടെ ജനനം. ഇന്ത്യയിലെ പ്രശസ്തരായ ഗായികമാരിൽ ഒരാളാണ് ചിത്ര. മലയാളം, തെലുങ്ക്, ഒറിയ, ബംഗാളി, ഹിന്ദി, കന്നഡ, ആസാമീസ്, തമിഴ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി കാൽ ലക്ഷത്തിലധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടി പാടി. ഏഴായിരത്തോളം ഭക്തിഗാനങ്ങൾ അടക്കമുള്ള മറ്റ് പാട്ടുകളും ചിത്ര പാടിയിട്ടുണ്ട്.

## Article Content

**കണ്ണൂർ : ** ഇതിഹാസ പിന്നണി ഗായിക മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രക്ക് 60 -ാം പിറന്നാൾ. 1963 ജൂലൈ 27നാണ് ചിത്രയുടെ ജനനം. ഇന്ത്യയിലെ പ്രശസ്തരായ ഗായികമാരിൽ ഒരാളാണ് ചിത്ര. മലയാളം, തെലുങ്ക്, ഒറിയ, ബംഗാളി, ഹിന്ദി, കന്നഡ, ആസാമീസ്, തമിഴ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി കാൽ ലക്ഷത്തിലധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടി പാടി. ഏഴായിരത്തോളം ഭക്തിഗാനങ്ങൾ അടക്കമുള്ള മറ്റ് പാട്ടുകളും ചിത്ര പാടിയിട്ടുണ്ട്.

കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചിട്ടുണ്ട്. സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെ രണ്ടാമത്തെ പുത്രിയായി ഡോ. കെ എസ് ചിത്ര തിരുവനന്ത പുരത്ത് ജനിച്ചു. അമ്മ: ശാന്തകുമാരി.

> 1979 ൽ ആദ്യമായി മലയാള സിനിമയിൽ പാടാൻ ചിത്രക്ക് അവസരം നൽകിയത് എം ജി രാധാകൃഷ്ണന്റെ സംഗീതത്തിലാണ്. അട്ടഹാസം എന്ന ചിത്രത്തിൽ "ചെല്ലം ചെല്ലം' എന്ന ഗാനം പാടിയാണ് തൻ്റെ ചലച്ചിത്ര ഗാനരംഗത്തേക്കുള്ള പ്രവേശനം. തുടർന്ന് "നവംബറിന്റെ നഷ്ടം' എന്ന സിനിമയിലും പാടാൻ അവസരം ലഭിച്ചു. ആറ് തവണ കേന്ദ്ര സർക്കാറിന്റെ ദേശീയ അവാർഡ് നേടിയ ചിത്ര ദക്ഷിണേന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നു.

ചിത്രയുടെ ശബ്ദം രാജ്യത്ത് തന്നെ സുവർണ ശബ്ദമായി വിലയിരുത്തപ്പെടുന്നുണ്ട്. എഞ്ചിനീയറായ വിജയശങ്കറാണ് ഭർത്താവ്. 1987ലാണ് വിവാഹം. 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇവർക്ക് ലഭിച്ച ഏകമകൾ നന്ദന 2011 ഏപ്രിൽ 14ന് ദുബൈയിലെ എമിറേറ്റ്സ് ഹില്ലിലുള്ള നീന്തൽ കുളത്തിൽ വീണാണ് മരിച്ചത്. ചിത്രക്ക് ജന്മദിനാശംസകൾ നേരിട്ടും നവമാധ്യമങ്ങളിലും മറ്റും ഒഴുകുകയാണ്. മലയാളത്തിൻ്റെ പ്രീയപ്പെട്ട വാനമ്പാടിക്ക് ഞങ്ങളുടെയും പിറന്നാൾ ആശംസകൾ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/134039/south-indias-vanambadi-60-the-world-of-cinema-wishes-the-film-melody-a-happy-birthday)