---
title: "#thalassery|കള്ളന്മാരുടെ പറുദീസയായി തലശേരി ; 18 ലക്ഷത്തിൻ്റെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടതിൻ്റെ ഞെട്ടൽ മാറും മുമ്പ് ലോക്കറിൽ സൂക്ഷിച്ച അര ലക്ഷം രൂപയുടെ റാഡോ വാച്ചും കവർന്നു"
english_title: "Thalassery as thieves' paradise A Rado watch worth half a lakh rupees kept in a locker was stolen before the shock of 18 lakhs worth of gold jewelery was stolen."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/134061/thalassery-as-thieves-paradise-a-rado-watch-worth-half-a-lakh-rupees-kept-in-a-locker-was-stolen-before-the-shock-of-18-lakhs-worth-of-gold-jewelery-was-stolen"
published_at: "2023-07-27T11:06:00+05:30"
category: "Thalassery Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c20287a9fdd_Untitled-3_copy.jpg"
keywords: []
---

# #thalassery|കള്ളന്മാരുടെ പറുദീസയായി തലശേരി ; 18 ലക്ഷത്തിൻ്റെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടതിൻ്റെ ഞെട്ടൽ മാറും മുമ്പ് ലോക്കറിൽ സൂക്ഷിച്ച അര ലക്ഷം രൂപയുടെ റാഡോ വാച്ചും കവർന്നു

> **Lead Summary:** **തലശേരി: ** കള്ളന്മാരുടെ പറുദീസയായി തലശേരി , 18 ലക്ഷത്തിൻ്റെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടതിൻ്റെ ഞെട്ടൽ മാറും മുമ്പ് ലോക്കറിൽ സൂക്ഷിച്ച അര ലക്ഷം രൂപയുടെ റാഡോ വാച്ചും കവർന്നു തലശേരിയിൽ വീട് കുത്തിത്തുറന്ന് എട്ട് ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചതിന് പിന്നാലെ മറ്റൊരു വീട്ടിൽ നിന്ന് അരലക്ഷം രൂപ വിലയുള്ള റാഡോ വാച്ച് കളവ് പോയി.

## Article Content

**തലശേരി: ** കള്ളന്മാരുടെ പറുദീസയായി തലശേരി , 18 ലക്ഷത്തിൻ്റെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടതിൻ്റെ ഞെട്ടൽ മാറും മുമ്പ് ലോക്കറിൽ സൂക്ഷിച്ച അര ലക്ഷം രൂപയുടെ റാഡോ വാച്ചും കവർന്നു തലശേരിയിൽ വീട് കുത്തിത്തുറന്ന് എട്ട് ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചതിന് പിന്നാലെ മറ്റൊരു വീട്ടിൽ നിന്ന് അരലക്ഷം രൂപ വിലയുള്ള റാഡോ വാച്ച് കളവ് പോയി.

അണ്ടല്ലൂർ പാലയാട്ടെ ടി.കെ. വിനോദിന്റെ (60) റാഡോ വാച്ചാണ് കവർച്ച ചെയ്യപ്പെട്ടത്. വിനോദിന്റെ ഇളയമ്മയുടെ മകളുടെ ചേറ്റം കുന്നിലെ വീട്ടിൽ സേഫ് ലോക്കറിൽ സൂക്ഷിച്ചതായിരുന്നു വാച്ച്.

കഴിഞ്ഞ 21ന് രാവിലെ 11 മണിക്കും വൈകീട്ട് മൂന്നരയ്ക്കുമിടയിലാണ് കവർച്ച നടന്നതെന്ന് വിനോദ് പരാതിയിൽ പറ യുന്നു. വീടിന്റെ വലതുവശത്തെ വെന്റിലേറ്റർ പൊളിച്ചാണ് കള്ളൻ കയറിയത്. തലശേരി പോലീസ് കേസെടുത്ത് അന്വേഷണ മാരംഭിച്ചു. കഴിഞ്ഞ ദിവസം കുയ്യാലിയിലെ അഡ്വ. കെ.പി. അനിലിന്റെ വീട്ടിൽ നിന്ന് എട്ട് ലക്ഷം രൂപ വിലമതിക്കുന്ന 18 പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/134061/thalassery-as-thieves-paradise-a-rado-watch-worth-half-a-lakh-rupees-kept-in-a-locker-was-stolen-before-the-shock-of-18-lakhs-worth-of-gold-jewelery-was-stolen)