---
title: "#serverfailure|സർവർ തകരാർ കാരണം റെയിൽവെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങൾ തകരാറിലായി ; സ്വകാര്യ സൈറ്റുകളും, ആപ്പുകളും കൊയ്തത് കോടികൾ"
english_title: "#Railwayticket #booking #services #disrupted due to #server #failure #Private #sites and apps have #raked "
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/134137/railwayticket-booking-services-disrupted-due-to-server-failure-private-sites-and-apps-have-raked"
published_at: "2023-07-27T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c2393a86460_Untitled-14_copy.jpg"
keywords: []
---

# #serverfailure|സർവർ തകരാർ കാരണം റെയിൽവെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങൾ തകരാറിലായി ; സ്വകാര്യ സൈറ്റുകളും, ആപ്പുകളും കൊയ്തത് കോടികൾ

> **Lead Summary:** **കണ്ണൂർ : **ഐ.ആർ.സി. ടി.സിയുടെ ബുക്കിങ് സൈറ്റ് സെർവർ പ്രവർത്തനരഹിതമായതിനെ തുടർന്ന് മണിക്കൂറുകളോളം റെയിൽവേ ടിക്കറ്റ് ബുക്കിങ്ങ് ഉൾപ്പെടെ വിവിധ സേവനങ്ങൾ തടസപ്പെട്ടു. ഇതോടെ തത്കാൽ ടിക്കറ്റ് പ്രതീക്ഷിച്ച് യാത്രക്കൊരുങ്ങിയ ആയി രക്കണക്കിനാളുകളാണ് പ്രതിസന്ധിയിലായത്.

## Article Content

**കണ്ണൂർ : **ഐ.ആർ.സി. ടി.സിയുടെ ബുക്കിങ് സൈറ്റ് സെർവർ പ്രവർത്തനരഹിതമായതിനെ തുടർന്ന് മണിക്കൂറുകളോളം റെയിൽവേ ടിക്കറ്റ് ബുക്കിങ്ങ് ഉൾപ്പെടെ വിവിധ സേവനങ്ങൾ തടസപ്പെട്ടു. ഇതോടെ തത്കാൽ ടിക്കറ്റ് പ്രതീക്ഷിച്ച് യാത്രക്കൊരുങ്ങിയ ആയി രക്കണക്കിനാളുകളാണ് പ്രതിസന്ധിയിലായത്.

അതേസമയം സെർവർ പ്രവർത്തന രഹിതമായ ഉടനെ ഉന്നതഉദ്യോഗസ്ഥർ കേന്ദ്രസർക്കാരുമായി ബന്ധമുള്ള സ്വകാര്യ സൈറ്റുകൾ വഴി ടിക്കറ്റ് ലഭ്യ മാകുമെന്ന അറിയിപ്പ് നൽകി. തുടർന്ന് ഇത്തരം സൈറ്റുകൾക്കും ആപ്പുകൾക്കും വൻ കൊയ്ത്തായി.

ആമസോൺ, മെയ്ക്ക് മൈ ട്രിപ്പ് തുടങ്ങിയ സൈറ്റുകൾ വഴി ടിക്കറ്റ് ലഭിക്കുമെന്നും ഇവ ഉപയോഗിക്കണമെന്നുമായിരുന്നു അറിയിപ്പ്. ഉദ്യോഗസ്ഥർ ട്വിറ്ററിലൂടെ സ്വകാര്യ സൈറ്റുകൾ വഴി ടിക്കറ്റ് എടുക്കാൻ നിർദേശിക്കു കയായിരുന്നു.

ഓരോ ടിക്കറ്റിനും നാൽപ്പത് രൂപ അധികം കൊടുത്താണ് യാത്രക്കാർ ടിക്കറ്റ് എടുത്തത്. സ്വകാര്യമേഖ ലയെ പ്രോത്സാഹിപ്പിക്കാനും സ്വകാര്യവത്കരണത്തിനുള്ള പരീക്ഷണമായും ഈ നടപടിയെ കാണണമെന്നാണ് സമുഹമാധ്യമങ്ങളിൽ ചർച്ചകൾ.

സ്വകാര്യ സൈറ്റുകൾ വഴി എങ്ങനെയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതെന്നുപോലും റെയിൽവേ കേന്ദ്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വിശദീകരിച്ചു. ഒറ്റദിവസം കൊണ്ട് സ്വകാര്യ ടിക്കറ്റ് ബുക്കിങ് സൈറ്റുകൾ കോടികളാണ് കീശയിലാക്കി യത്.

സൈറ്റുകളിലെ പരസ്യങ്ങളുടെ റേറ്റിങ് കൂടിയ വകയിലും ഇവർക്ക് വരുമാനം വർധിച്ചു. പ്രധാന സ്റ്റേഷനുകളിൽ പോലും ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ മൂന്നിലൊന്നായി വെട്ടിക്കുറച്ചതും സ്വകാര്യവത്കരണത്തിന്റെ മുന്നോടിയാ യുള്ള നീക്കമായാണ് റെയിൽവേ ജീവനക്കാരും കാണുന്നത്.

സ്വകാര്യ ടിക്കറ്റ് സൈറ്റുകളെ പരിചയപ്പെടുത്താനുള്ള ഉപാധിയായാണ് ഐ.ആർ. സി.ടി.സിയുടെ സെർവർ തക രാറെന്ന ആരോപണവും റെയിൽ ജീവനക്കാർ ഉയർത്തുന്നുണ്ട്. ടിക്കറ്റ് ബുക്കിങ് സംവിധാനം വൈകീട്ട് അഞ്ചുമണി യോടെയാണ് സാധാരണ നിലയിലായത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/134137/railwayticket-booking-services-disrupted-due-to-server-failure-private-sites-and-apps-have-raked)