---
title: "#death |എടക്കാട് കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു."
english_title: "A student who was undergoing treatment died in an accident during swimming practice in Edakkad pool."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/134197/a-student-who-was-undergoing-treatment-died-in-an-accident-during-swimming-practice-in-edakkad-pool"
published_at: "2023-07-27T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c269a81b9f8_Untitled-6_copy.jpg"
keywords: []
---

# #death |എടക്കാട് കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

> **Lead Summary:** ** ** എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപം മുബാറക് മൻസിലിൽ കക്കുന്നത്ത് പയോത്ത് മുഹമ്മദ് ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. 11 വയസായിരുന്നു. ഞായറാഴ്ച രാവിലെ എടക്കാട് കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്തൽ പരിശീലിച്ചു കൊണ്ടിരിക്കേ അപകടം സംഭവിക്കുകയായിരുന്നു.

## Article Content

** ** എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപം മുബാറക് മൻസിലിൽ കക്കുന്നത്ത് പയോത്ത് മുഹമ്മദ് ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. 11 വയസായിരുന്നു. ഞായറാഴ്ച രാവിലെ എടക്കാട് കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്തൽ പരിശീലിച്ചു കൊണ്ടിരിക്കേ അപകടം സംഭവിക്കുകയായിരുന്നു.

ആദ്യം ചാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടർന്ന് കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. സിറാജിന്റെയും ഷെമീമയുടെയും മകനാണ്. കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/134197/a-student-who-was-undergoing-treatment-died-in-an-accident-during-swimming-practice-in-edakkad-pool)