---
title: "#onlinescam|ജോലി ഗർഭിണിയാക്കൽ, കൂലി 25 ലക്ഷം ;  ഓൺലൈൻ തട്ടിപ്പിൻ്റെ മാരക വേർഷൻ, മാഹിയിൽ  യുവാവിന് നഷ്ടപ്പെട്ടത് അര ലക്ഷം"
english_title: "Job pregnancy, wages 25 lakhs Deadly version of online scam, youth loses half a lakh in Mahi."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/134202/job-pregnancy-wages-25-lakhs-deadly-version-of-online-scam-youth-loses-half-a-lakh-in-mahi"
published_at: "2023-07-27T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c274c59dd37_Untitled-8_copy.jpg"
keywords: []
---

# #onlinescam|ജോലി ഗർഭിണിയാക്കൽ, കൂലി 25 ലക്ഷം ;  ഓൺലൈൻ തട്ടിപ്പിൻ്റെ മാരക വേർഷൻ, മാഹിയിൽ  യുവാവിന് നഷ്ടപ്പെട്ടത് അര ലക്ഷം

> **Lead Summary:** **മാഹി: ** കുട്ടികളില്ലാത്ത യുവതികളെ ഗർഭിണികളാക്കുന്നതിനുള്ള തൊഴിൽ വാഗ്ദാനം ചെയ്തുള്ള ഓൺലൈൻ തട്ടിപ്പിൽ ഇതരസംസ്ഥാനക്കാരന്റെ അരലക്ഷം രൂപ നഷ്ടമായി. ഗർഭധാരണം നടക്കാത്ത സ്ത്രീകളെ ചികിത്സിക്കുന്ന ക്ലിനിക്കിന്റെ പേരിലാണ് ഓൺലൈനിൽ ഗർഭം ധരിപ്പിക്കൽ തൊഴിൽ വാഗ്ദാനവുമായി തട്ടിപ്പ് സംഘം പ്രവർത്തിച്ചത്.

## Article Content

**മാഹി: ** കുട്ടികളില്ലാത്ത യുവതികളെ ഗർഭിണികളാക്കുന്നതിനുള്ള തൊഴിൽ വാഗ്ദാനം ചെയ്തുള്ള ഓൺലൈൻ തട്ടിപ്പിൽ ഇതരസംസ്ഥാനക്കാരന്റെ അരലക്ഷം രൂപ നഷ്ടമായി. ഗർഭധാരണം നടക്കാത്ത സ്ത്രീകളെ ചികിത്സിക്കുന്ന ക്ലിനിക്കിന്റെ പേരിലാണ് ഓൺലൈനിൽ ഗർഭം ധരിപ്പിക്കൽ തൊഴിൽ വാഗ്ദാനവുമായി തട്ടിപ്പ് സംഘം പ്രവർത്തിച്ചത്.

കുട്ടികളില്ലാത്തവരായ യുവതികളുമായി ലൈംഗികബന്ധ ത്തിൽ ഏർപ്പെട്ട് അവരെ ഗർഭിണിയാക്കുകയാണ് ജോലി എന്നതായിരുന്നു വാഗ്ദാനം. മാഹി ദേശീയപാതയ്ക്ക് സമീപത്തെ ലോഡ്ജിൽ താമസിച്ച് ജോലി ചെയ്തുവരുന്ന ഇതര സംസ്ഥാന തൊഴിലാളി സാജൻ ബട്ടാരി (34)ക്കാണ് 49,500 രൂപ നഷ്ടപ്പെട്ടത്.

ഗർഭധാരണ ജോലി ലഭിച്ച തെന്നവകാശപ്പെട്ട് ഒരാൾ ഓൺലൈനായി സംസാരിക്കുക യും ഒരു യുവതിയെ ഗർഭിണി യാക്കിയതിന് കമ്പനിക്ക് ലഭിച്ച 25 ലക്ഷത്തിൽനിന്നും അഞ്ചു ലക്ഷം തന്റെ അക്കൗണ്ടിലേക്ക് അയച്ചുതന്നതായും ഇയാൾ പറഞ്ഞു.

കൂടാതെ പണം ട്രാൻസ്ഫർ ചെയ്തതിന്റെ സ്ക്രീൻ ഷോട്ടും ബട്ടാരിക്ക് അയച്ചു കൊടുത്തു. ഇയാളാകട്ടെ ഇതു വിശ്വസിക്കുകയും ചെയ്തു. കൂടാതെ തൊഴിൽ വിവരങ്ങൾ കമ്പനി പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അറിയി ച്ചിരുന്നു.

ഇതിനു പിന്നാലെ കമ്പനിയിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു. കമ്പനിയിൽ ജോലിയിൽ പ്രവേശിക്കണമെങ്കിൽ അപേക്ഷാ ഫീസ്, പ്രോസസിംഗ് ഫീസ് എല്ലാം ചേർത്ത് 49,500 രൂപ അടയ്ക്കണമെന്നായിരുന്നു സന്ദേശം. പണമയയ്ക്കാനുള്ള ക്യു ആർ കോഡും അയച്ചുകൊടു ത്തു.

ഇതിനു പിന്നാലെ തന്റെ ബാങ്ക് അക്കൗണ്ടിൽനിന്നും പണം പിൻവലിക്കപ്പെട്ടു എന്നാണ് യുവാവ് പറയുന്നത്. യുവാവ് പണം നഷ്ടപ്പെട്ട കാര്യം ലോഡ്ജ് ഉടമയോട് പറയു കയും, ജോലി വാഗ്ദാനത്തിന്റെ കഥ വിശദീകരിക്കുകയും ചെയ്തു. തുടർന്ന് ലോഡ്ജ് ഉടമയുടെ സഹായത്തോടെ മാഹി പോലീസിൽ പരാതി നൽകുക യായിരുന്നു. സൈബർ സെല്ലി ന്റെ സഹായത്തോടെ മാഹി പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/134202/job-pregnancy-wages-25-lakhs-deadly-version-of-online-scam-youth-loses-half-a-lakh-in-mahi)