---
title: "#arrest| തലശേരിയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന്  പ്ലസ് ടു വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമം ; കൂത്ത്പറമ്പ് സ്വദേശിയായ 19 കാരൻ കതിരൂരിൽ അറസ്റ്റിൽ"
english_title: "#Attempt to #molest #Plus Two student for# rejecting# love proposal in #Thalassery A 19-year-old native of# KoothparampA was #arrested in# Kathirur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/134245/attempt-to-molest-plus-two-student-for-rejecting-love-proposal-in-thalassery-a-19-year-old-native-of-koothparampa-was-arrested-in-kathirur"
published_at: "2023-07-27T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c291c739f09_Untitled-10_copy.jpg"
keywords: []
---

# #arrest| തലശേരിയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന്  പ്ലസ് ടു വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമം ; കൂത്ത്പറമ്പ് സ്വദേശിയായ 19 കാരൻ കതിരൂരിൽ അറസ്റ്റിൽ

> **Lead Summary:** **തലശേരി: ** പ്രണയാഭ്യർത്ഥനയുമായി പിന്നാലെ കൂടിയപ്പോൾ ഇഷ്ടമല്ലെന്നറിയിച്ച വിരോധത്തിന് പെൺകുട്ടിയെ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്തുകയും, അടിച്ച് പരിക്കേൽപിക്കുകയും ചെയ്ത 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**തലശേരി: ** പ്രണയാഭ്യർത്ഥനയുമായി പിന്നാലെ കൂടിയപ്പോൾ ഇഷ്ടമല്ലെന്നറിയിച്ച വിരോധത്തിന് പെൺകുട്ടിയെ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്തുകയും, അടിച്ച് പരിക്കേൽപിക്കുകയും ചെയ്ത 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

മാനന്തേരി തെക്കാട്ടെ വലിയപറമ്പത്ത് ഹൗസിൽ പി. അഭിനന്ദിനെയാണ് (19) കതിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഉച്ചതിരിഞ്ഞ് കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ 17 കാരിയെ മാനഭംഗപ്പെടുത്തുകയും, ആക്രമിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.

തലശേരി ടൗണിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ് പരാതിക്കാരി. ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് മടങ്ങവെ ഓവർബ്രിഡ്ജ് ബസ്റ്റോപ്പിൽ എത്തിയപ്പോൾ അഭിനന്ദ് പെൺകുട്ടിയെ പിന്തുടർന്നെത്തി പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു.

തനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞതോടെ കയ്യിൽ കടന്നുപിടിച്ചു. അവിടെ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിക്ക് പിന്നാലെ കൂടിയ ഇയാൾ വീട്ടുപരിസരത്ത് തടഞ്ഞുനിർത്തി മുഖത്തടിക്കുകയും, മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/134245/attempt-to-molest-plus-two-student-for-rejecting-love-proposal-in-thalassery-a-19-year-old-native-of-koothparampa-was-arrested-in-kathirur)