---
title: "#thalassery|നഗരത്തിലുടനീളം കൺതുറന്ന് ക്യാമറകൾ ; തലശേരിയിലെ ജ്വല്ലറിയിൽ നിന്നും പട്ടാപകൽ  സ്വർണ്ണാഭരണം മോഷ്ടിച്ച കേസിൽ ഇരുട്ടിൽ തപ്പി പോലീസ്"
english_title: "#Cameras open across the city #Police are in the# dark in the case of theft of #gold #jewelery in broad daylight from a #jewelery shop in #Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/134294/cameras-open-across-the-city-police-are-in-the-dark-in-the-case-of-theft-of-gold-jewelery-in-broad-daylight-from-a-jewelery-shop-in-thalassery"
published_at: "2023-07-28T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c32724959bd_yyyyyyyyyyyyyy.jpg"
keywords: []
---

# #thalassery|നഗരത്തിലുടനീളം കൺതുറന്ന് ക്യാമറകൾ ; തലശേരിയിലെ ജ്വല്ലറിയിൽ നിന്നും പട്ടാപകൽ  സ്വർണ്ണാഭരണം മോഷ്ടിച്ച കേസിൽ ഇരുട്ടിൽ തപ്പി പോലീസ്

> **Lead Summary:** **തലശേരി:** നഗരത്തിലുടനീളം കൺതുറന്ന് ക്യാമറകൾ , തലശേരിയിലെ ജ്വല്ലറിയിൽ നിന്നും പട്ടാപകൽ സ്വർണ്ണാഭരണം മോഷ്ടിച്ച കേസിൽ ഇരുട്ടിൽ തപ്പി പോലീസ്. പട്ടാപകൽ തലശ്ശേരി നാരങ്ങാപ്പുറം മണവാട്ടി ജംഗ്ഷനിലെ സാറാസ് ഗോൾഡ് ജ്വല്ലറിയിൽ നിന്നും ജീവനക്കാരൻ്റെ കണ്ണ് വെട്ടിച്ച് സ്വർണ്ണാഭരണം കൈക്കലാക്കി രക്ഷപ്പെട്ട സ്ത്രിയെയും പുരുഷനെയും ഇതേ വരെ പിടികൂടാനായില്ല .

## Article Content

**തലശേരി:** നഗരത്തിലുടനീളം കൺതുറന്ന് ക്യാമറകൾ , തലശേരിയിലെ ജ്വല്ലറിയിൽ നിന്നും പട്ടാപകൽ സ്വർണ്ണാഭരണം മോഷ്ടിച്ച കേസിൽ ഇരുട്ടിൽ തപ്പി പോലീസ്. പട്ടാപകൽ തലശ്ശേരി നാരങ്ങാപ്പുറം മണവാട്ടി ജംഗ്ഷനിലെ സാറാസ് ഗോൾഡ് ജ്വല്ലറിയിൽ നിന്നും ജീവനക്കാരൻ്റെ കണ്ണ് വെട്ടിച്ച് സ്വർണ്ണാഭരണം കൈക്കലാക്കി രക്ഷപ്പെട്ട സ്ത്രിയെയും പുരുഷനെയും ഇതേ വരെ പിടികൂടാനായില്ല .

ഇതര സംസ്ഥാനക്കാരെന്ന് കരുതുന്ന ഇരുവരും ബുധനാഴ്ച്ച വൈകിട്ട് 4 മണിയോടെയാണ് ജ്വല്ലറിയിലെത്തി തട്ടിപ്പ് നടത്തി രക്ഷപ്പെട്ടത്. 60,000 ത്തോളം രൂപ വിലവരുന്ന സ്വർണാഭരണമാണ് നഷ്ടപ്പെട്ടത്.

തലശേരി പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും എവിടെയും എത്തിയില്ല. വിവിധ ഡിസൈനുകളിലുള്ള ആഭരണമാണ് ഇവർ ആവശ്യപ്പെട്ടത്. രണ്ട് ഡിസ്പ്ലേ ട്രേയിലെ ആഭരണങ്ങൾ ഇവരുടെ മുന്നിലേക്ക് ജ്വല്ലറി ജീവനക്കാരൻ ഗോപിനാഥ് എടുത്തു വച്ചു. ഇത് ഇഷ്ടപ്പെടാത്തതിനാൽ മറ്റൊന്ന് കൂടി എടുത്തു വരുന്നതിനിടയിലാണ് ആദ്യം കാണിച്ച ട്രേയിൽ നിന്നും ഒരു ബ്രേസ്ലറ്റ് കൈയ്യടക്കത്തോടെ സ്ത്രീ മോഷ്ടിച്ചത്.

എല്ലാം നോക്കിയതിന് ശേഷം ജ്വല്ലറിയുടെ വിസിറ്റിംഗ് കാർഡും വാങ്ങി പിന്നെ വരാമെന്ന് പറഞ്ഞ് ഇരുവരും ഇറങ്ങിപ്പോയി. പിന്നീട് പരിശോധിച്ചപ്പോഴാണ് 10 ഗ്രാമിൻ്റെ കൈ ചെയ്ൻ നഷ്ടപ്പെട്ടതായി ഗോപിനാഥ് കണ്ടെത്തിയത്‌.

നഷ്ടപ്പെട്ട ആ ഭരണത്തിന് 60,000ത്തോളം രൂപ വിലവരും. പരിഭ്രാന്തനായ ഗോപിനാഥ് ജ്വല്ലറിയിലെ സി.സി.ടി.വി.പരിശോധിച്ചപ്പോഴാണ് നേരത്തെ കടയിലെത്തിയവർ ആഭരണം കൈക്കലാക്കുന്നത് കണ്ടത്. ജ്വല്ലറി ഉടമ ശശിധരനാണ് പോലിസിൽ പരാതി നൽകിയത്. ഈ സംഭവത്തിന് മുൻപെ മെയ്ൻ റോഡിലെ ഏതാനും ജ്വല്ലറി കളിലും ഇതേ സംഘം എത്തിയിരുന്നതായി വിവരമുണ്ട്‌.

കണ്ണൂരിൽ നിന്നാണ് തട്ടിപ്പുകാർ തലശ്ശേരിയിലെത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. നഗരത്തിൽ മോഷണ സംഭവങ്ങൾ ആവർത്തിക്കുകയാണ്. നഗര മധ്യത്തിലുള്ള ഏതാനും മൊബൈൽ ഫോൺ കടകളിലും പുതിയ ബസ് സ്റ്റാൻ്റിലെ പച്ചക്കറി, കടകളിലും കുയ്യാലി റെയിൽവെ ഗേററിനടുത്ത അഭിഭാഷകൻ്റെ വീട്ടിലും കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്നിരുന്നു. ഈ കേസുകളിലെല്ലാം അന്വേഷണം എവിടെയുമെത്തിയില്ല..

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/134294/cameras-open-across-the-city-police-are-in-the-dark-in-the-case-of-theft-of-gold-jewelery-in-broad-daylight-from-a-jewelery-shop-in-thalassery)