---
title: "#thalassery |തലശേരി ഗവ.ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ പഠിതാക്കൾ ഒത്തു ചേർന്നു ; സംഗമം 18 വർഷങ്ങൾക്ക് ശേഷം"
english_title: "Talasseri Govt. Girls Higher Secondary School students gathered together Talasseri Govt. Girls Higher Secondary School students gathered together18 years after Sangam"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/134451/talasseri-govt-girls-higher-secondary-school-students-gathered-together-talasseri-govt-girls-higher-secondary-school-students-gathered-together18-years-after-sangam"
published_at: "2023-07-28T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3a82f4d71f_Untitled-5_copy.jpg"
keywords: []
---

# #thalassery |തലശേരി ഗവ.ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ പഠിതാക്കൾ ഒത്തു ചേർന്നു ; സംഗമം 18 വർഷങ്ങൾക്ക് ശേഷം

> **Lead Summary:** **തലശ്ശേരി: **തലശ്ശേരി ഗവ.ഗേൾസ് ഹയർ സെക്കൻ്ററി 2004-05 എസ്. എസ്.എൽ.സി ബാച്ചിന്റെ 18 വർഷങ്ങൾക്കു ശേഷമുള്ള സംഗമം 'തിരികെ' പ്രധാനാധ്യാപിക കെ.കെ.നിഷ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ഷഹരിയാർ അധ്യക്ഷത വഹിച്ചു.

## Article Content

**തലശ്ശേരി: **തലശ്ശേരി ഗവ.ഗേൾസ് ഹയർ സെക്കൻ്ററി 2004-05 എസ്. എസ്.എൽ.സി ബാച്ചിന്റെ 18 വർഷങ്ങൾക്കു ശേഷമുള്ള സംഗമം 'തിരികെ' പ്രധാനാധ്യാപിക കെ.കെ.നിഷ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ഷഹരിയാർ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ഡോ: ടി.കെ. അനിൽകുമാർ. സംസാരിച്ചു. ഇംഗ്ലീഷ് മീഡിയത്തിൽ ആകെയുണ്ടായിരുന്ന ഒറ്റ ക്ലാസിൽ 73 പേർ ഒന്നിച്ചിരുന്നത് ഇപ്പോൾ അത്ഭുതത്തോടെയാണ് അവർ ഓർത്തെടുത്തത്. കഴിഞ്ഞ 6 മാസമായുള്ള ഒരുക്കങ്ങളുടെ പൂർത്തീകരണമാണ് കഴിഞ്ഞ ദിവസം നടന്നത്.വിവിധ മേഖലകളിലുള്ള സെലിബ്രിറ്റികളെ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ വൻ പ്രചാരണമാണ് നടത്തിയത്.

ചടങ്ങിൽ പഴയ കാല അധ്യാപകരായ മുൻ ഡി.ഇ.ഒ. സനകൻ, ഗീത,നളിനി, രാജപ്പൻ, ജോൺസൺ, രഞ്ജിനി, കലേശ്വരി എന്നിവരെ ആദരിച്ചു. അന്നത്തെ ക്ലാസധ്യാപിക പരേതയായ രജിനിക്ക് സ്മരണാഞ്ജലി അർപ്പിച്ചാണ് പരിപാടി ആരംഭിച്ചത്.

സ്കൂൾ ക്ഷേമ ഫണ്ടി ലേക്ക് 15,000 രൂപ ഭാരവാഹികൾ കൈമാറി. രാവിലെ മുതൽ ആടിയും, പാടിയും ഓർമച്ചെപ്പുകൾ തുറന്ന് ക്ലാസിൽ നിന്ന് പിരിയുമ്പോൾ വീണ്ടും കാണാമെന്ന വിശ്വാസത്തിലായിരുന്നു അവർ.

സംഗമത്തിന് ഫസ്ന ഉസ്മാൻ, ഹഫ്സ അലി, റഫീല, ഷാദിയ, ശീതൾ, തസ്നീം, ജസ്മിദ. അഫ്രീന, ഷമിത, മർസീന നേതൃത്വം നൽകി. പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളുകളിൽ ഇത്തരം കൂടിച്ചേരലുകൾ അപൂർവ്വമാണെന്ന് പരാമർശിച്ച അധ്യാപകർ വളരെ ഭംഗിയാ യി പരിപാടി നടത്തിയ പെൺകൂട്ടായ്മയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/134451/talasseri-govt-girls-higher-secondary-school-students-gathered-together-talasseri-govt-girls-higher-secondary-school-students-gathered-together18-years-after-sangam)