---
title: "#iritty|വീണ്ടും ഓൺലൈൻ തട്ടിപ്പ് ; ഇരിട്ടിയിൽ വീട്ടമ്മയ്ക്ക് നഷ്ടമായത് രണ്ടര ലക്ഷം"
english_title: "#Online fraud again The #housewife lost# two and a #half lakhs #twice"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/134782/online-fraud-again-the-housewife-lost-two-and-a-half-lakhs-twice"
published_at: "2023-07-29T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c521b1d1b77_download_(1).jpg"
keywords: []
---

# #iritty|വീണ്ടും ഓൺലൈൻ തട്ടിപ്പ് ; ഇരിട്ടിയിൽ വീട്ടമ്മയ്ക്ക് നഷ്ടമായത് രണ്ടര ലക്ഷം

> **Lead Summary:** **ഇരിട്ടി: **ഇരിട്ടിയിൽ ഓൺലൈൻ സൗഹൃദ തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായത് രണ്ടര ലക്ഷം രൂപ. ജർമൻ സ്വദേശിയായ ഡോക്ടർ ഫ്രാങ്കാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഫെയ്സ്ബുക്കിലൂടെ വീട്ടമ്മയുമായി സൗഹൃദം സ്ഥാപി ച്ചത്. സൗഹൃദം വളർന്നപ്പോൾ ഇരുവരും ഫോൺ നമ്പറുകൾ കൈമാറുകയും ചെയ്തു. ഗുഡ് മോർണിംഗിൽ തുടങ്ങി ഗുഡ്നൈറ്റിൽ അവസാനിക്കു ന്ന സന്ദേശങ്ങൾ എല്ലാ ദിവസവും വാട്സാപ്പിൽ കൈമാറിയിരുന്നു.

## Article Content

**ഇരിട്ടി: **ഇരിട്ടിയിൽ ഓൺലൈൻ സൗഹൃദ തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായത് രണ്ടര ലക്ഷം രൂപ. ജർമൻ സ്വദേശിയായ ഡോക്ടർ ഫ്രാങ്കാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഫെയ്സ്ബുക്കിലൂടെ വീട്ടമ്മയുമായി സൗഹൃദം സ്ഥാപി ച്ചത്. സൗഹൃദം വളർന്നപ്പോൾ ഇരുവരും ഫോൺ നമ്പറുകൾ കൈമാറുകയും ചെയ്തു. ഗുഡ് മോർണിംഗിൽ തുടങ്ങി ഗുഡ്നൈറ്റിൽ അവസാനിക്കു ന്ന സന്ദേശങ്ങൾ എല്ലാ ദിവസവും വാട്സാപ്പിൽ കൈമാറിയിരുന്നു.

നല്ല സൗഹൃദമായപ്പോൾ സ്വർണവും, യൂറോയും ഉൾപ്പെടെ യുവതിക്ക് സമ്മാനമായി അയച്ചിട്ടുണ്ടെന്ന് ജർമൻ സ്വദേശി വാട്സാപ്പിലൂടെ അറിയിക്കുകയായിരുന്നു. സമ്മാനത്തിന്റെ വീഡിയോ ഉൾപ്പെടെ വീട്ടമ്മയ്ക്ക് ഫോണിലൂടെ നല്കുകയും ചെയ്തു. ഇതിനിടെ, ഡൽഹി എയർ പോർട്ട് വഴി എത്തിയ സമ്മാനം എയർപോർട്ട് അധികൃതർ പി ടിച്ചു വെച്ചിരിക്കുകയാണ ന്നും വിട്ടു നൽകുവാൻ രണ്ടരലക്ഷത്തിലധികം രൂപ ചിലവാകുമെന്നും രണ്ടര ലക്ഷം രൂപ നൽകിയാൽ കോടികൾ വിലമതിക്കുന്ന സമ്മാനമാണ് ലഭിക്കുന്നതെന്നും ജർമൻ സ്വദേശി യുവതിയെ ഫോണിലൂടെ അറിയിക്കുകയും ചെയ്തു.

ഇയാളെ വിശ്വസിച്ച വീട്ടമ്മ ഗൂഗിൾ പേ വഴി രണ്ടരലക്ഷ ത്തോളം രൂപ പല തവണയായി നല്കിയെങ്കിലും സമ്മാനം ലഭിച്ചില്ല. അയൽ വീടുകളിൽ നിന്നും വാങ്ങിയ സ്വർണം പണയം വെച്ചും കടം വാങ്ങിയുമാണ് സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന വീട്ടമ്മ പണം നൽകിയത്.

സമ്മാനം ലഭിക്കാത്തപ്പോൾ ഇരിട്ടി പോലീസിൽ പരാതി നല്കുകയായിരുന്നു. ഓൺലൈൻ സൗഹൃദം നടിച്ച് യുവതികളിൽ നിന്നും വീട്ടമ്മമാരിൽ നിന്നും പണം വാങ്ങി കബളിപ്പിക്കുന്ന ഡൽഹി കേന്ദ്രമാ യി പ്രവർത്തിക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത ഇരിട്ടി പോലീസ് സൈബർ പോലീസിന് കൈമാറി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/134782/online-fraud-again-the-housewife-lost-two-and-a-half-lakhs-twice)