---
title: "#death|സിദ്ധാർത്ഥിന്റെ മരണം ആത്മഹത്യയല്ല, സുഹൃത്തുക്കൾ അപായപ്പെടുത്തിയതെന്ന് അച്ഛൻ "
english_title: "Siddharth's death was not a suicide, his father said that his friends had endangered him"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/134816/siddharths-death-was-not-a-suicide-his-father-said-that-his-friends-had-endangered-him"
published_at: "2023-07-29T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c53c322a3d5_Untitled-1_copy.jpg"
keywords: []
---

# #death|സിദ്ധാർത്ഥിന്റെ മരണം ആത്മഹത്യയല്ല, സുഹൃത്തുക്കൾ അപായപ്പെടുത്തിയതെന്ന് അച്ഛൻ 

> **Lead Summary:** **നാദാപുരം : **എന്റെ മകൻ ആത്മഹത്യ ചെയ്യില്ല, ഒറ്റയ്ക്ക് അവനെ അപായപ്പെടുത്താൻ ആർക്കും കഴിയില്ല.. മദ്യത്തിൽ മയക്കുമരുന്ന് നൽകി അവർ അപായപ്പെടുത്തിയതാകാനാണ് സാധ്യത. പുറമേരിയിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥിന്റെ പിതാവ് രയരോത്ത് ബാബു ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞു.

## Article Content

**നാദാപുരം : **എന്റെ മകൻ ആത്മഹത്യ ചെയ്യില്ല, ഒറ്റയ്ക്ക് അവനെ അപായപ്പെടുത്താൻ ആർക്കും കഴിയില്ല.. മദ്യത്തിൽ മയക്കുമരുന്ന് നൽകി അവർ അപായപ്പെടുത്തിയതാകാനാണ് സാധ്യത. പുറമേരിയിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥിന്റെ പിതാവ് രയരോത്ത് ബാബു ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞു.

മകന്റെ മരണത്തിൽ ദുരൂഹതകളേറെയുണ്ട്. അയൽവാസിയായ വടക്കേടത്ത് വിപിനിൻറെ വീടിനോട് ചേർന്ന കിണറ്റിലാണ് ഇന്ന് വൈകിട്ട് സിദ്ധാർത്ഥിന്റെ മൃതദേഹം കണ്ടെത്തിയത്.സിദ്ധാർത്ഥിന്റെ സുഹൃത്തുക്കളിൽ ഒരാളായ വിപിൻ തന്നെയാണ് കിണറ്റിൽ മൃതദേഹമുള്ള കാര്യം നാട്ടുകാരെ അറിയിച്ചത്.

മകന്റെ മൃതദേഹം കണ്ട കാര്യമോ കിണറ്റിൽ നിന്ന് പുറത്തെടുക്കുമ്പൊഴോ തന്നെയോ മറ്റു ബന്ധുക്കളെയോ വിവരം അറിയിച്ചില്ലെന്ന് ബാബു പറഞ്ഞു. മൂന്നു ദിവസം മുൻപാണ് സിദ്ധാർത്ഥിനെ കാണാതായത്.

ഇതിനിടയിൽ തന്റെ ഫോണിലേക്ക് അസ്വാഭാവികമായ രീതിയിൽ ചില ഫോൺ കോളുകൾ വന്നിരുന്നു. മദ്യ മയക്കുമരുന്ന് സംഘങ്ങൾക്ക് മരണത്തിൽ പങ്കുള്ളതായി സംശയമുണ്ട്. മകന്റെ തിരിച്ചറിയൽ കാർഡ് ആവിശ്യപ്പെട്ട് അയൽവാസിയായ മോഹനനെന്നയാൾ തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.

ഇതിൽ ദുരൂഹത തോന്നിയപ്പോൾ പോലീസിൽ വിവരം നൽകുകയും ഇയാളെ നാദാപുരം പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ ഇയാൾ തന്നെ ഭീഷണിപ്പെടുത്തിയതായും ബാബു പറഞ്ഞു. ഇന്ന് രാവിലെ വീണ്ടും പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതായും ബാബു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/134816/siddharths-death-was-not-a-suicide-his-father-said-that-his-friends-had-endangered-him)