---
title: " #KNBalagopal |തലശേരിയുടെ ഉയർന്ന വിജയം അടയാളപ്പെടുത്തുന്നത് വിദ്യാഭ്യാസ  സ്ഥാപനങ്ങളുടെ കൂടി ഗുണനിലവാരമാണെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ "
english_title: "#Minister KN Balagopal said that the high #success of #Thalassery is also #marked by the quality of #educational institutions #Vijayotsavam 2023 was organized in #Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/135298/minister-kn-balagopal-said-that-the-high-success-of-thalassery-is-also-marked-by-the-quality-of-educational-institutions-vijayotsavam-2023-was-organized-in-thalassery"
published_at: "2023-07-31T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c78e09c7f0f_Untitled-4_copy.jpg"
keywords: []
---

#  #KNBalagopal |തലശേരിയുടെ ഉയർന്ന വിജയം അടയാളപ്പെടുത്തുന്നത് വിദ്യാഭ്യാസ  സ്ഥാപനങ്ങളുടെ കൂടി ഗുണനിലവാരമാണെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ 

> **Lead Summary:** **തലശേരി: **തലശ്ശേരി മണ്ഡലത്തിലെ എസ് എസ് എൽസി പ്ലസ് ടു പരീക്ഷകളിലെ ഉയർന്ന വിജയം ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അടയാളപ്പെടുത്തുന്ന തായി മന്ത്രി കെ എൻ ബാലഗോപാൽ.

## Article Content

**തലശേരി: **തലശ്ശേരി മണ്ഡലത്തിലെ എസ് എസ് എൽസി പ്ലസ് ടു പരീക്ഷകളിലെ ഉയർന്ന വിജയം ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അടയാളപ്പെടുത്തുന്ന തായി മന്ത്രി കെ എൻ ബാലഗോപാൽ.

എസ് എസ് എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദന പരിപാടിയായ തലശ്ശേരിയിലെ താരങ്ങൾ വിജയോത്സവം 2023 ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ അധ്യക്ഷത വഹിച്ചു. 2023 വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ തലശ്ശേരി മണ്ഡലത്തിൽ നൂറ് ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഓടെ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുമുള്ള അനുമോദനമാണ് നടന്നത്.

തലശ്ശേരിയിലെ താരങ്ങൾ വിജയോത്സവം 2023 എന്ന പേരിലാണ് പരിപാടി. തലശ്ശേരി മണ്ഡലം വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിലാണ് അനുമോദനം. 100 ശതമാനം വിജയം നേടിയ 19 സ്കൂളുകളെയും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ 880 കുട്ടികളെയുമാണ് അനുമോദിച്ചത്. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങിയ ഗവ. ബ്രണ്ണൻ ഹയർസെക്കണ്ടറി സ്കൂളിലെ എം കെ പ്രണിത്തിനെയും അനുമോദിച്ചു.

തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുനാറാണി ടീച്ചർ, സ്വാഗതം പറഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ ശൈലജ, സി പി അനിത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സി കെ അശോകൻ (പന്ന്യന്നൂർ), പി പി സനിൽ (കതിരൂർ), എം പി ശ്രീഷ (എരഞ്ഞോളി), സി കെ രമ്യ ടീച്ചർ (ചൊക്ലി), എം കെ സെയ്ത്തു (ന്യൂമാഹി), തലശ്ശേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷബാന ഷാനവാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശശീന്ദ്രവ്യാസ്, വിവിധ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/135298/minister-kn-balagopal-said-that-the-high-success-of-thalassery-is-also-marked-by-the-quality-of-educational-institutions-vijayotsavam-2023-was-organized-in-thalassery)