---
title: "ഇരിട്ടിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ കാലിലണിഞ്ഞ സ്വർണ പാദസരം കവർന്നു"
english_title: "The gold shoes on the feet of the housewife who were sleeping in the bed were stolen"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/135435/the-gold-shoes-on-the-feet-of-the-housewife-who-were-sleeping-in-the-bed-were-stolen"
published_at: "2023-08-01T07:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c868d64e5f9_Untitled-2_copy.jpg"
keywords: []
---

# ഇരിട്ടിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ കാലിലണിഞ്ഞ സ്വർണ പാദസരം കവർന്നു

> **Lead Summary:** **ഇരിട്ടി: ** ഇരിട്ടിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ കാലിലണിഞ്ഞ സ്വർണ പാദസരം കവർന്നു കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയുടെ കാലിലണിഞ്ഞ രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണ പാദസ്വരം മോഷണം പോയി.

## Article Content

**ഇരിട്ടി: ** ഇരിട്ടിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ കാലിലണിഞ്ഞ സ്വർണ പാദസരം കവർന്നു കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയുടെ കാലിലണിഞ്ഞ രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണ പാദസ്വരം മോഷണം പോയി.

മുണ്ടാന്നൂരിലെ മേരിയുടെ (40) പാദസരമാണ് കവർന്നത്. ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്. തുറന്നിട്ട ജനൽ വഴിയാണ് മോഷണം നടത്തിയത്. പാദസ്വരം നഷ്ടപ്പെട്ടത് ഇന്ന് രാവിലെ ഉറക്ക മുണർന്നപ്പോഴാണ് മനസ്സിലായത് ഇതു സംബന്ധിച്ച് ഉളിക്കൽ എസ് എച്ച് ഒ സു ധീർ കല്ലേന് പരാതി നൽകി.

ഉടൻ പോലിസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. തുടർന്ന് അന്വേഷ ണത്തിന്റെ ഭാഗമായി പോലീസ് ഡോഗും വിരലടയാള വിദ ഗ്ദരും സ്ഥലത്തെത്തി. പ്രദേശത്തെ സി.സി.ടി.വി ക്യാമറകളും പരിശോധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/135435/the-gold-shoes-on-the-feet-of-the-housewife-who-were-sleeping-in-the-bed-were-stolen)