---
title: "#Foscos  |ഇന്നുമുതൽ ഓപ്പറേഷൻ  ഫോസ്കോസ്  ഡ്രൈവ് ; ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ അടച്ചു പൂട്ടും."
english_title: "#Operation #Foscos #Drive from today #Unlicensed #establishments will be #closed."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/135473/operation-foscos-drive-from-today-unlicensed-establishments-will-be-closed"
published_at: "2023-08-01T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8923352ee5_Untitled-2_copy.jpg"
keywords: []
---

# #Foscos  |ഇന്നുമുതൽ ഓപ്പറേഷൻ  ഫോസ്കോസ്  ഡ്രൈവ് ; ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ അടച്ചു പൂട്ടും.

> **Lead Summary:** **കണ്ണൂർ :** ഇന്നുമുതൽ ഓപ്പറേഷൻ ഫോസ്കോസ് ഡ്രൈവ് , ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ അടച്ചു പൂട്ടും. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പൂട്ടിക്കുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്.

## Article Content

**കണ്ണൂർ :** ഇന്നുമുതൽ ഓപ്പറേഷൻ ഫോസ്കോസ് ഡ്രൈവ് , ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ അടച്ചു പൂട്ടും. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പൂട്ടിക്കുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്.

ആഗസ്റ്റ് 1,2 തീയതികളിൽ ഓപറേഷൻ ഫോസ്കോസ് ലൈസൻസ് ഡ്രൈവ് 2023 എന്ന പേരിൽ സംസ്ഥാന വ്യാപകമായാണ് പരിശോധന. മുഴുവൻ ഭക്ഷ്യസംരംഭകരേയും ലൈസൻസ് പരിധിയിൽ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് പരിശോധന.

ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിധിയിൽ വന്നിട്ടും ലൈസൻസ് ഇല്ലാതെ രജിസ്ട്രേഷൻ മാത്രമെടുത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള കർശന നടപടി കൾ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

സ്വന്തമായി ഭക്ഷണം നിർമിച്ച് വിൽപ്പന നടത്തുന്നവർ, പെറ്റി റീടെയ്ലർ, തെരുവ് കച്ചവടക്കാർ, ഉന്തുവണ്ടിയിൽ കച്ചവടം നടത്തു ന്നവർ, താൽക്കാലിക കച്ചവടക്കാർ എന്നിവർക്കു മാത്രമേ രജിസ്ട്രേഷൻ അനുമതിയോടെ പ്രവർത്തിക്കാവുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/135473/operation-foscos-drive-from-today-unlicensed-establishments-will-be-closed)