---
title: "#death  |കണ്ണൂരിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു"
english_title: "A# young woman #collapsed and #died in #Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/135594/a-young-woman-collapsed-and-died-in-kannur"
published_at: "2023-08-01T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8d623c9995_download_(1).jpg"
keywords: []
---

# #death  |കണ്ണൂരിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **കണ്ണൂര്‍:** കണ്ണൂരിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു. കുറ്റൂര്‍ കുഞ്ഞിമംഗലത്തെ ദാമോദരന്‍-ഗീത ദമ്പതികളുടെ മകള്‍ സി.നീതു ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടില്‍ കുഴഞ്ഞുവീണ നീതുവിനെ ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും ഗുരുതരമായതിനാല്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടു.

## Article Content

**കണ്ണൂര്‍:** കണ്ണൂരിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു. കുറ്റൂര്‍ കുഞ്ഞിമംഗലത്തെ ദാമോദരന്‍-ഗീത ദമ്പതികളുടെ മകള്‍ സി.നീതു ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടില്‍ കുഴഞ്ഞുവീണ നീതുവിനെ ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും ഗുരുതരമായതിനാല്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടു.

കുറ്റൂരിലെ സിറ്റി ഹോട്ടൽ ഉടമ ടി.നിഷാദിന്റെ ഭാര്യയാണ്. മക്കള്‍: മിലന്‍ കൃഷ്ണ, മീനാക്ഷി. സഹോദരന്‍: നിഖില്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം സംസ്‌ക്കരിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/135594/a-young-woman-collapsed-and-died-in-kannur)