---
title: "#kannur |രണ്ടാഴ്ചത്തെ കാത്തിരിപ്പ് സഫലം ; മുടി മുറിക്കാനായി കണ്ണൂരിലെ  വീട്ടിൽ നിന്നും പോയ പതിനാറുകാരനായ  മുഹമ്മദ്  ഷസിനെ ബാംഗ്ലൂരിൽ  കണ്ടെത്തി"
english_title: "The wait is worth it Mohammad Shas, who was missing from Kannur, was found"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/135907/the-wait-is-worth-it-mohammad-shas-who-was-missing-from-kannur-was-found"
published_at: "2023-08-02T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca3652cec72_download_(1).jpg"
keywords: []
---

# #kannur |രണ്ടാഴ്ചത്തെ കാത്തിരിപ്പ് സഫലം ; മുടി മുറിക്കാനായി കണ്ണൂരിലെ  വീട്ടിൽ നിന്നും പോയ പതിനാറുകാരനായ  മുഹമ്മദ്  ഷസിനെ ബാംഗ്ലൂരിൽ  കണ്ടെത്തി

> **Lead Summary:** **കണ്ണൂർ :** കണ്ണൂരിൽ നിന്നും കാണാതായ മുഹമ്മദ് ഷസിനെ കണ്ടെത്തി. കണ്ണൂർ കക്കാട് നിന്ന് കാണാതായ പതിനാറുകാരനെ ബംഗളൂരുവിൽ നിന്നാണ് കണ്ടെത്തിയത്. ഈ മാസം 17ന് ആണ് ഷസിനെ കാണാതായത്.

## Article Content

**കണ്ണൂർ :** കണ്ണൂരിൽ നിന്നും കാണാതായ മുഹമ്മദ് ഷസിനെ കണ്ടെത്തി. കണ്ണൂർ കക്കാട് നിന്ന് കാണാതായ പതിനാറുകാരനെ ബംഗളൂരുവിൽ നിന്നാണ് കണ്ടെത്തിയത്. ഈ മാസം 17ന് ആണ് ഷസിനെ കാണാതായത്.

മുടി വെട്ടാൻ വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടിയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിട്ടിരുന്നു. ജൂലൈ 17 ന് രാവിലെ മുടിവെട്ടാനായി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ഷസിൻ. എന്നാൽ ഏറെ വൈകിയിട്ടും തിരിച്ചുവന്നില്ല.

കാത്തിരിപ്പ് മണിക്കൂറുകളും ദിവസങ്ങളും ആഴ്ചകളും പിന്നിട്ടു. മുടി മുറിക്കാൻ പറഞ്ഞ് ഉമ്മ കൊടുത്തുവിട്ട നൂറുരൂപയുമായാണ് ഷസിൻ പോയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഒരു തുമ്പും കിട്ടിയിട്ടില്ലായിരുന്നു.

ഷസിൻ തിരികെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു ഉപ്പയും ഉമ്മയും അനിയത്തിമാരായ ഷിഫയും ഫാത്തിമയും. സമീപത്തെ സിസിടിവികളെല്ലാം കേന്ദ്രീകരിച്ച് ഷസിനായി തിരച്ചിൽ നടത്തി.

വീട്ടിൽ നിന്ന് ഇറങ്ങിയ ഷസ് സുഹൃത്തുക്കളുടെ ആരുടെയും വീട്ടിലേക്ക് പോയിരുന്നില്ല. ആരെയും വിളിച്ചിട്ടുമില്ല. മുടിവെട്ടാൻ പോയ ഷസ് അടുത്തുളള കടകളിലൊന്നും എത്തിയിട്ടില്ലെന്നും വ്യക്തമായി. കുട്ടി കാണാതായ അന്നുമുതൽ കണ്ണീരോടെയാണ് ഈ കുടുംബം കാത്തിരുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/135907/the-wait-is-worth-it-mohammad-shas-who-was-missing-from-kannur-was-found)