---
title: "#CivilCode|ഏക സിവിൽകോഡ് ; തലശേരിയിൽ നാളെ സെമിനാർ"
english_title: "Single Civil CodeSeminar tomorrow in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/136000/single-civil-codeseminar-tomorrow-in-thalassery"
published_at: "2023-08-02T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca84c9b8ed6_Untitled-1_copy.jpg"
keywords: []
---

# #CivilCode|ഏക സിവിൽകോഡ് ; തലശേരിയിൽ നാളെ സെമിനാർ

> **Lead Summary:** **തലശ്ശേരി:** വടവതി വാസു പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഏക സിവിൽ കോഡ് ഉയർത്തുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തെ അധികരിച്ച് നാളെ വൈകുന്നേരം 4ന് തലശ്ശേരി കോ-ഓപ് റൂറൽ ബാങ്ക് ഓഡിറ്റോറിയ ത്തിൽ സെമിനാർ നടക്കും.

## Article Content

**തലശ്ശേരി:** വടവതി വാസു പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഏക സിവിൽ കോഡ് ഉയർത്തുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തെ അധികരിച്ച് നാളെ വൈകുന്നേരം 4ന് തലശ്ശേരി കോ-ഓപ് റൂറൽ ബാങ്ക് ഓഡിറ്റോറിയ ത്തിൽ സെമിനാർ നടക്കും.

ഡോ: തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് മൊഈനലി ശിഹാബ് തങ്ങൾ, എൻ അലി അബ്ദുള്ള, പി കെ ഉമ്മർ മൗലവി കോയ്യോട്, ധർമ്മ ചൈതന്യ സ്വാമികൾ, ഫാ. ഡോ: ജോസഫ് മുട്ടത്ത് കുന്നേൽ, ഡോ: സുൽഫിക്കർ അലി, കെ ശാന്തകുമാരി എം എൽ എ, ഡോ: ഫസൽ ഗഫൂർ, എം വി ജയരാജൻ, സിഎൻ ചന്ദ്രൻ, കെ പി മോഹനൻ എം എൽ എ, അഡ്വ: പി വി സൈനുദ്ദീൻ, യു. ബാബു ഗോപിനാഥ്, ഡോ: ഷീന ഷുക്കൂർ, അഡ്വ പി എം സുരേഷ് ബാബു, കാസിം ഇരിക്കൂർ, അഡ്വ. മാത്യു കുന്നപ്പള്ളി എന്നിവർ സംസാരിക്കും. നേരത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് സെമിനാർ മാറ്റിവയ്ക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/136000/single-civil-codeseminar-tomorrow-in-thalassery)