---
title: "#Thalassery court| നായാട്ടിനിടയിൽ  ജ്യേഷ്ഠൻ്റെ വെടിയേറ്റ് അനുജൻ മരിച്ച സംഭവം ;  പ്രതിയെ തലശേരി കോടതി വെറുതെ വിട്ടു"
english_title: "The# incident in which the younger #brother was shot dead by his elder brother while hunting The accused was acquitted by the #Thalassery court"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/136108/the-incident-in-which-the-younger-brother-was-shot-dead-by-his-elder-brother-while-hunting-the-accused-was-acquitted-by-the-thalassery-court"
published_at: "2023-08-03T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb41f778251_Untitled-1_copy.jpg"
keywords: []
---

# #Thalassery court| നായാട്ടിനിടയിൽ  ജ്യേഷ്ഠൻ്റെ വെടിയേറ്റ് അനുജൻ മരിച്ച സംഭവം ;  പ്രതിയെ തലശേരി കോടതി വെറുതെ വിട്ടു

> **Lead Summary:** **തലശേരി:** നായാട്ടിനിടയിൽ സഹോദരന്റെ വെടിയേറ്റ് അനുജൻ മരിക്കാനിടയായ കേസിലെ പ്രതിയെ വെറുതെ വിട്ടു. പയ്യാവൂർ, വഞ്ചിയത്തെ പുതുശ്ശേരി വീട്ടിൽ കേളൻ ആണ് കേസി ലെ പ്രതി. പ്രതിയുടെ സഹോദരൻ പുതുശ്ശേരി വീട്ടിൽ രാഘവൻ ആണ് മരിച്ചത്. 2013 ഫിബ്രവരി പത്തിന് രാത്രി പത്തര മണിയോടെ മുക്കണ്ണൻ പാറ റബ്ബർ തോട്ടത്തിൽ വെച്ചാണ് കേസി ന്നാസ്പദമായ സംഭവം.

## Article Content

**തലശേരി:** നായാട്ടിനിടയിൽ സഹോദരന്റെ വെടിയേറ്റ് അനുജൻ മരിക്കാനിടയായ കേസിലെ പ്രതിയെ വെറുതെ വിട്ടു. പയ്യാവൂർ, വഞ്ചിയത്തെ പുതുശ്ശേരി വീട്ടിൽ കേളൻ ആണ് കേസി ലെ പ്രതി. പ്രതിയുടെ സഹോദരൻ പുതുശ്ശേരി വീട്ടിൽ രാഘവൻ ആണ് മരിച്ചത്. 2013 ഫിബ്രവരി പത്തിന് രാത്രി പത്തര മണിയോടെ മുക്കണ്ണൻ പാറ റബ്ബർ തോട്ടത്തിൽ വെച്ചാണ് കേസി ന്നാസ്പദമായ സംഭവം.

ഇരുവരും തോക്കുമായി നായാട്ടിന് പോയതായിരുന്നു. രാത്രിയിൽ മരപ്പട്ടിയുടെ തെന്ന ചുവന്ന കണ്ണുകൾ കണ്ടതിനെ തുടർന്ന് പ്രതി കേളൻ വെടിവെക്കവെ കൈതെന്നി രാഘവന്റെ തലക്ക് കൊള്ളുകയും മരണപ്പെടുകയും ചെയ്തു എന്നുമാണ് കേസ്.

സണ്ണി പള്ളിയാമ്പലിന്റെ പരാതി പ്രകാരമാണ് പോലീസ് പ്രഥമവിവരം രേഖപ്പെടുത്തിയത്. പി.ആർ.ദിവ്യ, ജാനകി, പുതുശ്ശേരി ബാലൻ, ഡോ.എസ്. ഗോപാലകൃഷ്ണപിള്ള, സൈന്റിസ്റ്റ് കെ.ജയചന്ദ്രൻ, വില്ലേജ് ഓഫീസർമാരായ എ.ബനേസർ, ടി. നിസ്സാം, പോലീസ് ഓഫീസർ മാരായ കെ.വി.ലക്ഷ്മണൻ, കെ.പി.സതീശൻ, കെ.എ.ബോസ്, ജോഷി ജോസ് തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. കേസ് വിചാരണയിൽ ഒട്ടുമിക്ക സാക്ഷി കളും മൊഴിമാറ്റിയിരുന്നു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/136108/the-incident-in-which-the-younger-brother-was-shot-dead-by-his-elder-brother-while-hunting-the-accused-was-acquitted-by-the-thalassery-court)