---
title: "#kannur| കണ്ണൂരിൽ മലിനജലം ഒഴുക്കിയെത്തിയ മീൻലോറികൾ നാട്ടുകാർ തടഞ്ഞുവച്ചു"
english_title: "In# Kannur, the# fish #lorries were #stopped by the #locals"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/136119/in-kannur-the-fish-lorries-were-stopped-by-the-locals"
published_at: "2023-08-03T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb50c33ef92_Untitled-3_copy.jpg"
keywords: []
---

# #kannur| കണ്ണൂരിൽ മലിനജലം ഒഴുക്കിയെത്തിയ മീൻലോറികൾ നാട്ടുകാർ തടഞ്ഞുവച്ചു

> **Lead Summary:** **കണ്ണൂർ: **വഴിനീളെ മലിനജലം ഒഴുക്കിയെത്തിയ മീൻലോറി കൾ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ എല്പിച്ചു. പള്ളിക്കുന്ന് സ്കൂളിന് സമീപം ഇന്നലെ രാത്രി ആണ് സംഭവം. ദേശീയപാ തയിൽ എ.കെ.ജി. ആസ്പത്രി പരിസരം മുതൽ പള്ളിക്കുന്നുവരെ റോഡിൽ മലിനജലം ഒഴു ക്കിവിട്ട മീൻലോറി നാട്ടുകാരും ലോറിക്ക് പിറകെ സഞ്ചരിച്ച വാഹനയാത്രക്കാരും ചേർന്ന് തടയുകയായിരുന്നു.

## Article Content

**കണ്ണൂർ: **വഴിനീളെ മലിനജലം ഒഴുക്കിയെത്തിയ മീൻലോറി കൾ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ എല്പിച്ചു. പള്ളിക്കുന്ന് സ്കൂളിന് സമീപം ഇന്നലെ രാത്രി ആണ് സംഭവം. ദേശീയപാ തയിൽ എ.കെ.ജി. ആസ്പത്രി പരിസരം മുതൽ പള്ളിക്കുന്നുവരെ റോഡിൽ മലിനജലം ഒഴു ക്കിവിട്ട മീൻലോറി നാട്ടുകാരും ലോറിക്ക് പിറകെ സഞ്ചരിച്ച വാഹനയാത്രക്കാരും ചേർന്ന് തടയുകയായിരുന്നു.

അസഹ്യമായ ദുർഗന്ധമാണ് ലോറിയിൽ നിന്ന് പുറന്തള്ളിയ മലിനജലത്തിനെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതി നെത്തുടർന്ന് ടൗൺ പോലീസ് സ്ഥലത്തെത്തിയാണ് ലോറി സ്ഥലത്തുനിന്ന് മാറ്റിയത്.

തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയിൽ ഡ്രൈവറും ക്ലീനറുമാണ് ഉണ്ടായിരുന്നത്. കണ്ണൂരിൽനിന്ന് മീനുമായി മംഗളൂരുവിലേക്ക് പോകുകയാണെന്നാണ് ലോറി യിലെ ജീവനക്കാർ പോലീസിനോട് പറഞ്ഞത്.

പോലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ 20 പെട്ടിയോളം അയലയാണ് ലോറിയിൽ ഉണ്ടായിരുന്നത്. തുടർന്ന് ഇത് വഴി കടന്നു പോയ മറ്റൊരു വണ്ടിയും നാട്ടുകാർ പരിശോദിച്ചപ്പോൾ മലിനജലം റോഡിലേക്ക് ഒഴുകുന്നതത് കണ്ടതിനെ തുടർന്ന് പിടിച്ചു പൊലീസിൽ ഏല്പിച്ചു.

ഇത്തരത്തിൽ ഒഴുക്കിവിടുന്നാ മത്സ്യ കൊഴുപ്പോട് കൂടിയുള്ള വെള്ളം ഇരു ചക്ര വാഹന യാത്രക്കാർക്ക് ദുഷ്കരമാവുകയും അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. മേയർ ടി ഒ മോഹനൻ, കോർപ്പറേഷൻ ആരോഗ്യം സ്ഥിരം സമിതി അധ്യക്ഷൻ എം പി രാജേഷ് എന്നിവർ സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/136119/in-kannur-the-fish-lorries-were-stopped-by-the-locals)