---
title: "#ksrtc |ഇരുട്ടിൽ പെരുവഴിയിൽ ; തലശേരി ബസ്റ്റാൻഡിൽ രാത്രി കെഎസ്ആർടിസി ബസ്സുകൾ പ്രവേശിക്കുന്നില്ല"
english_title: "On the #highway in the #dark #KSRTC buses do not enter #Thalassery #bus stand at #night"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/136183/on-the-highway-in-the-dark-ksrtc-buses-do-not-enter-thalassery-bus-stand-at-night"
published_at: "2023-08-03T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb80539eb39_Untitled-5_copy.jpg"
keywords: []
---

# #ksrtc |ഇരുട്ടിൽ പെരുവഴിയിൽ ; തലശേരി ബസ്റ്റാൻഡിൽ രാത്രി കെഎസ്ആർടിസി ബസ്സുകൾ പ്രവേശിക്കുന്നില്ല

> **Lead Summary:** **തലശ്ശേരി : **കെഎസ്ആർടിസി സിഫ്റ്റ് ദീർഘ ദൂര ബസ്സുകൾ രാത്രി കാലത്ത് തലശേരി ബസ്റ്റാൻഡിൽ പ്രവേശിക്കുന്നില്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ദുരിതത്തിൽ .

## Article Content

**തലശ്ശേരി : **കെഎസ്ആർടിസി സിഫ്റ്റ് ദീർഘ ദൂര ബസ്സുകൾ രാത്രി കാലത്ത് തലശേരി ബസ്റ്റാൻഡിൽ പ്രവേശിക്കുന്നില്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ദുരിതത്തിൽ .

പതിറ്റാണ്ടുകളായി മലബാറിൽ സർവീസ് നടത്തുന്ന കെഎസ്ആർ ടി സി സിഫ്റ്റ് ദീർഘ ദൂര ബസ്സുകളാണ് രാത്രി സമയത്ത് തലശേരി ബസ്റ്റാൻഡിൽ പ്രവേശിക്കാതത്. രാത്രികാല സർവീസുകൾ സിഫ്റ്റ് ബസ്സുകളായപ്പോൾ തലശ്ശേരി ബസ്സ്റ്റാൻഡിൽ പ്രവേശിക്കാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു.

കണ്ണൂർ ഭാഗത്തുനിന്നും എറണാകുളം, പാലക്കാട് ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന സിഫ്റ്റ് ബസ്സുകളാണ് ബസ് സ്റ്റാൻഡ് ബഹിഷ്കരിക്കുന്നത്. നിർബന്ധമായും സ്റ്റാന്റിൽ പ്രവേശിക്കണമെന്നാണ് നിയമം,

സ്‌ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബസ് കയറാനും ഇറങ്ങാനും തലശ്ശേരി ജൂബിലി ഷോപ്പിങ്ങ് കോപ്ലക്സിന്റെ പടിഞ്ഞാറ് വശത്ത് അസമയങ്ങളിൽ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ബസ് നിർത്തുന്നതാകട്ടെ ഇരുട്ട് നിറഞ്ഞ സ്ഥലത്തും.

ജീവനക്കാരോട് സ്‌റ്റാൻഡിൽ പ്രവേശിക്കാൻ അഭ്യർത്ഥിച്ചാൽ നല്ല രീതിയിലുള്ള മറുപടിയല്ല ലഭിക്കുന്നത്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോട് അന്വേഷിച്ചാൽ സ്റ്റാൻഡിൽ പോകണം എന്നതാണ് നിയമം എന്നു പറയും. യാത്രക്കാരെ ദുരിതത്തിലാക്കുന്ന സിഫ്റ്റ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/136183/on-the-highway-in-the-dark-ksrtc-buses-do-not-enter-thalassery-bus-stand-at-night)